ADVERTISEMENT

തിരുവനന്തപുരം∙ രാജ്യത്തിന്റെ ജിഡിപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയും താരതമ്യം ചെയ്ത് ശശി തരൂർ എംപിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ തരൂരിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്തെത്തിയിരുന്നു. അസുഖം വേഗം ഭേദമാകട്ടെ എന്നായിരുന്നു തരൂരിന് മുരളീധരന്റെ മറുപടി.

ഇതിന് മലയാളത്തിൽ തന്നെ തിരിച്ചടി കൊടുത്തിരിക്കുകയാണ് ശശി തരൂർ. ‘എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്; പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം, താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്. അതിന്, നിർഭാഗ്യവശാൽ ‘ആയുഷ്മാൻ ഭാരതി’ൽ പോലും ഒരു ചികിത്സയില്ല..’– തരൂർ കുറിച്ചു.

English Summary: Shashi Tharoor Replies to V Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com