തൃണമൂൽ വിട്ട നേതാവ് ബിജെപി വേദിയിൽ ഏത്തമിട്ട് മാപ്പിരന്നു – വിഡിയോ

susanta-pal
സുശാന്ത പാൽ ഏത്തിമിടുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍
SHARE

കൊൽക്കത്ത∙ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവ് പൊതുവേദിയിൽ ഏത്തിമിട്ട് പൊതുജനങ്ങളോട് മാപ്പു ചോദിച്ചു. തൃണമൂലിന്റെ ഭാഗമായി നിന്നപ്പോൾ ചെയ്ത തെറ്റുകൾക്കാണ് ബിജെപി വേദിയിൽ അദ്ദേഹം ഏത്തമിട്ട് മാപ്പുചോദിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സുശാന്ത പാൽ ആണ് ബിജെപി സമ്മേളനത്തിൽ മൂന്നുതവണ ഏത്തമിട്ടത്. ചെയ്ത പാപങ്ങളിൽനിന്നും മോക്ഷം കിട്ടാനും സ്വയം ശിക്ഷിക്കാനുമാണ് ഈ ഏത്തമിടീൽ എന്നും അദ്ദേഹം പറഞ്ഞു. ബിജെപി പാളയത്തിലെത്തിയ സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലായിരുന്നു ഏത്തമിടീൽ.

English Summary: TMC leader performs sit-ups on stage as he joins BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA