കേന്ദ്രഏജൻസികളെ വിരൽത്തുമ്പില്‍ നൃത്തം ചെയ്യിക്കുന്നുവെന്ന് രാഹുൽ; കശ്യപിനും തപ്സിക്കും പിന്തുണ

rahul-gandhi-001
SHARE

ന്യൂഡൽഹി∙ ആദായനികുതി വകുപ്പ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയവയെ കേന്ദ്രസർക്കാർ സ്വന്തം താല്‍പര്യങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സൗഹൃദ മാധ്യമങ്ങൾ സർക്കാരിനു മുന്നിൽ തലകുനിക്കുകയാണ്. അതേസമയം, കർഷക പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന ജനങ്ങൾക്കെതിരെ സർക്കാർ തങ്ങളുടെ വിദ്വേഷം പ്രകടിപ്പിക്കുകയാണെന്നും അവരുടെ വീടുകളിൽ റെയ്ഡ് നടത്തുകയാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. #ModiRaidsProFarmers എന്ന ഹാഷ്ടാഗോടെയാണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ബോളിവുഡ് ചലച്ചിത്ര നിർമാതാവ് അനുരാഗ് കശ്യപ്, നടി തപ്‌സി പന്നു എന്നിവരുടെ വസതികളിൽ ആദായനികുതി വകുപ്പ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. കശ്യപ് പങ്കാളിയായിരുന്ന ഫാന്റം ഫിലിംസിലെ സാമ്പത്തിക ഇടപാടും നികുതിവെട്ടിപ്പും സംബന്ധിച്ചാണ് അന്വേഷണമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നത്. അനുരാഗ് കശ്യപിന്റെയും തപ്സി പന്നുവിന്റെയും പേരുകൾ എടുത്തു പറയാതെയായിരുന്നു രാഹുലിന്റെ വിമർശനം.

English Summary: 'Ungliyon pe nachana': Rahul Gandhi slams I-T raids on Anurag Kashyap, Taapsee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA