ADVERTISEMENT

ന്യൂഡൽഹി∙ ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് പാർലമെന്റിൽ പ്രതിപക്ഷ ബഹളം. വിലവർധന ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസിന്റെ ആവശ്യ.ം ബജറ്റ് അവതരണത്തിന്റെ രണ്ടാം ഘട്ട സമ്മേളനം തിങ്കളാഴ്ച രാവിലെയാണ് ആരംഭിച്ചത്. ഉച്ചവരെ സമ്മേളനം നിർത്തിവച്ചു. പെട്രോളിന് നൂറും ഡീസലിന് 80 രൂപയുമായി വർധിച്ചുവെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. പാചക വാതകത്തിന്റെ വില വർധിപ്പിച്ച് 21 ലക്ഷം കോടിയാണ് സർക്കാർ സാധാരണക്കാരിൽനിന്നു പിരിച്ചത്. കർഷകരടക്കം രാജ്യത്തെ മുഴുവൻ ആളുകളും ദുരിതത്തിലായെന്നും അദ്ദേഹം പറഞ്ഞു. 

വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പല എംപിമാർക്കും എത്താൻ സാധിച്ചിട്ടില്ലെങ്കിലും അതിനാൽ പാർലമെന്റ് സമ്മേളനം നീട്ടിവയ്ക്കണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. എംപിമാരായ സുദിപ് ബന്ധോപാദ്ധ്യായ, ഡെറിക് ഒബ്രിയൻ എന്നിവരാണ് കത്ത് നൽകിയത്. ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാൽ എംപിമാർക്ക് പങ്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് കത്തിലൂടെ അറിയിച്ചു. 2021–22 വർഷത്തേക്കുള്ള ഉപധനാഭ്യർഥന, ഫിനാൻസ് ബിൽ എന്നിവ പാസാക്കിയെടുക്കുകയാണു സമ്മേളനത്തിന്റെ പ്രധാന അജൻഡ. 

Content Highlights: Congress demands discussion on fuel price hike in Parliament

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com