ബെംഗളൂരു ∙ വഴിക്കുരുക്കിന് കുപ്രസിദ്ധമായ ബെംഗളൂരുവിൽ ആപ്പിലൂടെയുള്ള ഭക്ഷണ ഡെലിവറി അര- മുക്കാൽ മണിക്കൂർ വൈകിയാൽ തട്ടിക്കയറുന്ന രീതി മനുഷ്യത്വരഹിതമെന്നു.....| Zomato Controversy | Bengaluru | Manorama News

ബെംഗളൂരു ∙ വഴിക്കുരുക്കിന് കുപ്രസിദ്ധമായ ബെംഗളൂരുവിൽ ആപ്പിലൂടെയുള്ള ഭക്ഷണ ഡെലിവറി അര- മുക്കാൽ മണിക്കൂർ വൈകിയാൽ തട്ടിക്കയറുന്ന രീതി മനുഷ്യത്വരഹിതമെന്നു.....| Zomato Controversy | Bengaluru | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ വഴിക്കുരുക്കിന് കുപ്രസിദ്ധമായ ബെംഗളൂരുവിൽ ആപ്പിലൂടെയുള്ള ഭക്ഷണ ഡെലിവറി അര- മുക്കാൽ മണിക്കൂർ വൈകിയാൽ തട്ടിക്കയറുന്ന രീതി മനുഷ്യത്വരഹിതമെന്നു.....| Zomato Controversy | Bengaluru | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ വഴിക്കുരുക്കിന് കുപ്രസിദ്ധമായ ബെംഗളൂരുവിൽ ആപ്പിലൂടെയുള്ള ഭക്ഷണ ഡെലിവറി അര- മുക്കാൽ മണിക്കൂർ വൈകിയാൽ തട്ടിക്കയറുന്ന രീതി മനുഷ്യത്വരഹിതമെന്നു നഗരവാസികൾ. ‘സൊമാറ്റോ’ പ്രശ്നത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ ഈ ദിശയിലേക്കാണിപ്പോൾ തിരിഞ്ഞിരിക്കുന്നത്.

മേക്ക് അപ്പ് ആർട്ടിസ്റ്റും മോഡലുമായ ഹിതേഷ ചന്ദ്രാനിയുടെ മൂക്ക് ഡെലിവറി ബോയ് കാമരാജ് ഇടിച്ചു തകർത്തെന്ന് ആരോപിച്ചുള്ള കേസിലെ ശരിതെറ്റുകൾ ഇഴകീറി പരിശോധിക്കുന്ന ചർച്ചകളിൽ സെലിബ്രിറ്റികൾ വരെ സജീവമായി രംഗത്തുണ്ട്. ഭക്ഷണം വൈകിയതിനെ തുടർന്നു കസ്റ്റമർ കെയറിൽ വിളിച്ച് ഓർഡർ റദ്ദാക്കുന്നതു കണ്ടു കുപിതനായ കാമരാജ് മൂക്കിൽ ഇടിച്ചതായാണ് ഹിതേഷയുടെ പരാതി. രക്തം വാർന്നൊഴുകുന്ന മൂക്കുമായി ഇതു സംബന്ധിച്ച വിഡിയോ ഹിതേഷ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തതോടെ സംഭവം വിവാദമായി. 

ADVERTISEMENT

അതേസമയം, ഡെലിവറി റദ്ദാക്കിയ ഹിതേഷ, തന്നെ ചെരുപ്പു കൊണ്ടടിക്കുകയും സ്വയംരക്ഷാർഥം തള്ളിമാറ്റിയപ്പോൾ, മോതിരമിട്ട കൈ കൊണ്ടു സ്വന്തം മുക്കിന് ഇടിച്ച് പരുക്കേൽപിച്ചെന്നുമാണ് കാമരാജ് ഇലക്ട്രോണിക് സിറ്റി പൊലീസിനു നൽകിയ മൊഴി. കാമരാജിന്റെ മൊഴി പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേർ ഇദ്ദേഹത്തിന് അനുകൂലമായി തിരിഞ്ഞിട്ടുണ്ട്. ഹിതേഷയ്ക്കെതിരെ ട്രോളുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. 

പിന്തുണയുമായി പരിനീതി ചോപ്ര

കാമരാജിനു പിന്തുണയുമായി ബോളിവുഡ് നടി പരിനീതി ചോപ്രയാണ് ഏറ്റവുമൊടുവിൽ രംഗത്തുവന്നത്. കാമരാജ് നിരപരാധിയാണെന്നാണു താൻ വിശ്വസിക്കുന്നതെന്നും  ഇതു സത്യമാണെന്നു തെളിഞ്ഞാൽ ഹിതേഷയ്ക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്നുമാണ് പരിനീതി ട്വീറ്റ് ചെയ്തിരിക്കുന്നത്. 

രണ്ടു തരത്തിലുള്ള വാദം നിലനിൽക്കുന്നതിനാൽ ഇരുവിഭാഗത്തിനും കഴിയാവുന്നത്ര സഹായം നൽകുമെന്നും കമ്പനിയുടെ ആപ്പിൽ നല്ല റേറ്റിങ് ഉള്ളയാളാണ് കാമരാജെന്നും സൊമാറ്റോ സിഇഒയും സഹസ്ഥാപകനുമായ ദീപേന്ദ്രർ ഗോയൽ വ്യക്തമാക്കി.

ADVERTISEMENT

26 മാസത്തിനിടെ 5000 പേർക്കു ഭക്ഷണമെത്തിച്ച കാമരാജിന് ഉപഭോക്താക്കൾ നൽകിയിരിക്കുന്ന റേറ്റിങ് 5ൽ 4.75 ആണ്. ഹിതേഷയ്ക്ക് ചികിത്സയ്ക്കും കേസ് നടത്തിപ്പിനുമുള്ള സഹായം നൽകി വരുന്നതിനൊപ്പം താൽക്കാലികമായി സസ്പെൻഷനിലുള്ള കാമരാജിന്റെ ശമ്പളവും സൊമാറ്റോ നൽകുന്നു.

ഭക്ഷണ ഡെലിവറിക്ക് ട്രാഫിക് വെല്ലുവിളി

നഗരത്തിലെ വിവിധയിടങ്ങളിൽ കൃത്യസമയത്തു ഭക്ഷണം എത്തിക്കുന്നതിന് ഡെലിവറി ജീവനക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി ഗതാഗതക്കുരുക്കാണ്. റോഡ് പണിയും മറ്റും നടക്കുന്ന ഭാഗങ്ങളിൽ, ചെറിയ ദൂരം താണ്ടാന്‍ പോലും ചിലപ്പോള്‍ മണിക്കൂറുകൾ വേണ്ടിവന്നേക്കും. ബുക്കിങ് ആപ്പിന്റെ കസ്റ്റമർ കെയർ സെന്ററിൽ വിളിച്ചു പരാതി പറയുന്നതിനു പകരം ഡെലിവറി ബോയ്സിനോടു തട്ടിക്കയറുന്ന രീതി നഗരത്തിൽ സാധാരണമായിരിക്കുന്നു.

ചിലര്‍ ഭക്ഷണത്തിനൊപ്പം മദ്യവും സിഗററ്റുമെല്ലാം വാങ്ങി വരാന്‍ ഇവരെ നിര്‍ബന്ധിക്കുന്നുണ്ട്. വിജനമായ സ്ഥലങ്ങളില്‍ ഇവരെ സാമൂഹിക വിരുദ്ധര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവങ്ങളും ഒട്ടേറെ. സമീപകാലത്ത് അപ്പാർട്മെന്റിലെ സെക്യൂരിറ്റിയെ ഡെലിവറി ബോയ് മര്‍ദിച്ച സംഭവവുമുണ്ടായി.

ADVERTISEMENT

കോവിഡിനെ തുടര്‍ന്ന് ഫ്ലാറ്റിനകത്തേക്കു കയറ്റിവിടാൻ‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു അക്രമം. ഡെലിവറി ബോയ്, സെക്യൂരിറ്റി, ഉപഭോക്താവ് തുടങ്ങിയവര്‍ തമ്മിലുള്ള‍ ആശയവിനിമയത്തിലെ പോരായ്മകളോ ഏതെങ്കിലും ഒരുവശത്തെ വൈകാരികമായ പെരുമാറ്റമോ ആണ് പലപ്പോഴും പ്രശ്നത്തിനു വഴിവയ്ക്കുന്നത്. 

ആശയവിനിമയം മെച്ചപ്പെടണം

കോവിഡ് നിയന്ത്രണം അയഞ്ഞതിനു ശേഷവും ഡെലിവറി ആപ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണം മഹാനഗരങ്ങളിൽ കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഭക്ഷണം മാത്രമല്ല പച്ചക്കറി, പലചരക്ക്, ഓഫിസ് ഫയലുകൾ‍ തുടങ്ങി എന്തുസാധനവും വീട്ടുപടിക്കലോ ഓഫിസിലോ ലഭിക്കുന്ന ഈ സൗകര്യത്തെ നഗരം കൈനീട്ടി സ്വീകരിച്ചു കഴിഞ്ഞു. ലൊക്കേഷന്‍ കണ്ടെത്താനായില്ലെന്നും മറ്റുമുള്ള കാരണങ്ങൾ നിരത്തി മനഃപൂർവം ഡെലിവറി മുടക്കുന്ന സാഹചര്യവുമുണ്ട്. 

പെട്രോള്‍വില കുതിച്ചുയര്‍ന്നതു ഡെലിവറി ജീവനക്കാരുടെ വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടാക്കി. അതിനാല്‍ ദൂരമേറെയുള്ള ഡെലിവറി ഇവർ മനഃപൂർവം റദ്ദാക്കിയെന്നുമിരിക്കും. ജനം ഓണ്‍ലൈന്‍ ഡെലിവറി ആപ്പുകളെ കൂടുതലായി ആശ്രയിച്ചതോടെ, ആശയവിനിമയം സംബന്ധിച്ച് വേണ്ടത്ര പരിശീലനം നല്‍കാതെ ഇത്തരം കമ്പനികള്‍ ജീവനക്കാരെ നിയോഗിക്കുന്നതും പ്രശ്നങ്ങള്‍ക്കു കാരണമാകുന്നു. പ്രകോപനങ്ങളെ അതിജീവിക്കാനും മറ്റും ഡെലിവറി ജീവനക്കാര്‍ക്ക് കമ്പനികൾ മെച്ചപ്പെട്ട പരിശീലനം നൽകേണ്ടതുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. 

English Summary: Bengaluru Zomato Controversy Divides Netizens into Two