സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യത; മുന്നറിയിപ്പ്

summer-hot
പ്രതീകാത്മക ചിത്രം
SHARE

കോഴിക്കോട്∙ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഉഷ്ണതരംഗം ഉണ്ടാകാനുളള സാധ്യത സംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വീടിനു പുറത്തിറങ്ങുമ്പോൾ ചെരുപ്പും കുടയും ഉപയോഗിക്കണം. ശുദ്ധജലം ധാരാളം കുടിക്കണം. മസാലകൂടിയ ഭക്ഷണം ഒഴിവാക്കണം.

പുറത്തു ജോലി ചെയ്യുന്നവർ ഉച്ചയ്ക്ക് 12നും 3 നുമിടയിൽ നേരിട്ടു സൂര്യതാപം ഏൽക്കരുത്. വീടുകളിലും സ്ഥാപനങ്ങളിലും വേണ്ടത്ര വായു സഞ്ചാരം ഉറപ്പാക്കണം. ജനലുകൾ പരമാവധി തുറന്നിടണം. രോഗികളും പ്രായമായവരും കുട്ടികളും കടുത്ത ചൂടിൽ പരമാവധി പുറത്തിറങ്ങരുത്. ചൂടുകൂടിയ സമയത്ത് വളർത്തുമൃഗങ്ങളെ നേരിട്ട് വെയിലേൽക്കാതെ സംരക്ഷിക്കണം.

ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ആവശ്യത്തിന് ഒആർഎസ് ലഭ്യമാക്കും. പൊതു പാർക്കുകളും തുറസ്സായ, തണൽമരങ്ങളുളള സ്ഥലങ്ങളും ജനങ്ങൾക്കായി പകൽ മുഴുവൻ തുറന്നു നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധിക്കണം.

English Summary: Heat wave warning in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA