പാലാരിവട്ടം പാലത്തെ ഓർമിപ്പിച്ച് പഞ്ചവടിപ്പാലത്തിന്റെ പോസ്റ്ററുകൾ

Panchavadi Palam
കൊച്ചിയിൽ പതിച്ചിരിക്കുന്ന പഞ്ചവടിപ്പാലം പോസ്റ്റർ.
SHARE

കൊച്ചി ∙ മലയാളികളെ കുടുകുടെ ചിരിപ്പിച്ച പഴയ സിനിമ പഞ്ചവടിപ്പാലത്തിന്റെ പോസ്റ്റർ കൊച്ചിയിൽ പ്രത്യക്ഷപ്പെട്ടു. ഇതുകണ്ട് റീ റിലീസാണെന്നു കരുതി ആരും തിയറ്റർ അന്വേഷിക്കേണ്ട. പാലാരിവട്ടം പാലത്തെ ഓർമപ്പെടുത്താൻ രാഷ്ട്രീയ എതിരാളികൾ ഉപയോഗിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് ആയുധമാണത്. പാലാരിവട്ടം പാലം മുതല്‍ കളമശ്ശേരി വരെയുള്ള വിവിധ ഭാഗങ്ങളിലാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

യാതൊരു സന്ദേശവുമില്ലാതെയാണു പോസ്റ്ററുകൾ പതിച്ചിരിക്കുന്നത് എന്നതാണു ശ്രദ്ധേയം. പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലം എന്നു ഹൈക്കോടതി വിളിച്ചതോടെയാണു സിനിമയും പാലാരിവട്ടവും താരതമ്യം ചെയ്തു വാർത്തകളും ട്രോളുകളും ഇറങ്ങിത്തുടങ്ങിയത്. കോടികൾ മുടക്കി നിർമിച്ച പാലം പൊളിച്ചു പണിയേണ്ടി വന്നതു കളമശേരിയിൽ മാത്രമല്ല, കേരളത്തിലാകെ എൽഡിഎഫിന്റെ പ്രചരണായുധമാണ്. 

English Summary: Panchavadi Palam cinema poster in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA