മീണ സർക്കാരിന്റെ ഏജന്റാകുന്നു; ഇരട്ട വോട്ടില്‍ പരാതി നല്‍കി എഐസിസിയും

Teeka Ram Meena
ടിക്കാറാം മീണ.
SHARE

ന്യൂഡൽഹി ∙ കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്കെതിരെ എഐസിസി. മീണ സർക്കാരിന്റെ ഏജന്റാകുന്നു എന്നാണ് ആക്ഷേപം. വോട്ടര്‍പട്ടിക ക്രമക്കേടില്‍ എഐസിസി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. ഒരാഴ്ചയ്ക്കകം പരിഹരിക്കണം എന്നാണ് ആവശ്യം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

ഇരട്ട വോട്ടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടി. പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഇരട്ട വോട്ടിൽ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കുമെന്നു നേമത്തെ സ്ഥാനാർഥി കുമ്മനം രാജശേഖൻ വ്യക്തമാക്കി. ഭരണത്തുടര്‍ച്ച ഉറപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

English Summary: AICC filed complaint against Kerala Chief Electoral Officer Teeka Ram Meena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA