ADVERTISEMENT

കോഴിക്കോട്∙ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഹിന്ദുക്കൾക്കു മാത്രമല്ല, മുഴുവൻ വിശ്വാസികൾക്കും എതിരാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അതുകൊണ്ടാണ് ക്രിസ്ത്യാനികൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും കൂടുതൽ അവകാശങ്ങൾ ഉറപ്പു വരുത്തുന്ന സിഎഎ നിയമത്തെ എതിർക്കുന്നത്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് കാപട്യമാണ്. ഭക്തരെ ഉപദ്രവിച്ച എൽഡിഎഫ് സര്‍ക്കാരിനോട് ജനം പൊറുക്കില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

കേരളത്തിൽ സിപിഎമ്മും കോൺഗ്രസും ഗുസ്തിയാണെങ്കിൽ ബംഗാളിൽ ഇരുവരും ദോസ്തിയാണ്. പാർട്ടി സംരക്ഷിക്കാൻ സിപിഎമ്മും സാമ്രാജ്യം സംരക്ഷിക്കാൻ കോൺഗ്രസും തിരഞ്ഞെടുപ്പിനിറങ്ങുമ്പോൾ ജനങ്ങൾക്കു വേണ്ടി മത്സരിക്കാനിറങ്ങുന്നതു ബിജെപി മാത്രമാണ്. സ്പീക്കര്‍ക്കെതിരായ ആരോപണം ഗുരുതരമെന്നും സ്മൃതി ഇറാനി പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ തയാറാകണം

smriti-irani-road-show
സ്മൃതി ഇറാനി കോഴിക്കോട് റോ‍ഡ് ഷോയിൽ പ്രസംഗിക്കുന്നു

കോഴിക്കോട് എലത്തൂർ ബിജെപി സ്ഥാനാർഥി ടി.പി. ജയചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിൽ പ്രസംഗിക്കുകയായിരുന്നു സ്മൃതി. റോഡ് ഷോയ്ക്കിടെ ഉന്തും തള്ളുമുണ്ടായി. മാധ്യമപ്രവർത്തകർക്കു മർദനമേറ്റു. ജന്മഭൂമി ഫൊട്ടോഗ്രഫർക്കു പരുക്കേറ്റു. അതേസമയം കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങിന്റെ കൊച്ചി നഗരത്തിലെ റോഡ് ഷോ മഴയെത്തുടർന്ന് ഉപേക്ഷിച്ചു.  

English Summary : Smriti Irani slams LDF and UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com