ADVERTISEMENT

സൈപ്രസ്∙ സൂയസ് കനാലില്‍ കപ്പല്‍ കുറുകേ വന്നതോടെ അത്യാഡംബര ഫര്‍ണിഷിങ്ങുകള്‍ മുതല്‍ ആയിരക്കണക്കിനു കന്നുകാലികള്‍ വരെയാണ് നിനച്ച നേരത്ത് കര കാണാനാകാതെ കടലില്‍ കുടുങ്ങിയിരിക്കുന്നത്. മെഡിറ്ററേനിയനിലും ചെങ്കടലിലുമായി 360 കപ്പലുകള്‍ കാത്തുകിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ബില്യണ്‍ മുതല്‍ 9.6 ബില്യണ്‍ വരെ മൂല്യമുള്ള ഉല്‍പ്പന്നങ്ങളാണ് ഈ കപ്പലുകളിലുള്ളതെന്നാണ് വിദഗ്ധരുടെ അനുമാനം. 1.74 മില്യണ്‍ ബാരല്‍ എണ്ണയാണ് പ്രതിദിനം സൂയസ് കനാല്‍ വഴി കടന്നു പോകുന്നത്. ഞായറാഴ്ച വരെ നൂറോളം എണ്ണ/സംസ്‌കരിച്ച എണ്ണ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ കപ്പലുകള്‍ വിവിധയിടങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. 

വിവിധ ഉല്‍പ്പന്നങ്ങള്‍ക്കു പുറമേ റൊമേനിയയിലേക്ക് അയച്ച 1,30,000 കന്നുകാലികള്‍ ഉള്ള 11 കപ്പലുകളും കരകാണാകാതെ കടലില്‍ കാത്തുകിടക്കുകയാണ്. ആഹാരവും ഭക്ഷണവും തീര്‍ന്ന് കന്നുകാലികള്‍ പട്ടിണിയിലാകുന്ന അവസ്ഥയുണ്ടാകുമെന്ന ആശങ്കയിലാണ് വിവിധ മൃഗസംരക്ഷണ സംഘടനകള്‍. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം മറ്റിടങ്ങളില്‍ ഇവയെ ഇറക്കാന്‍ കഴിയില്ലെന്ന കാര്യവും സന്നദ്ധസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 

കടലില്‍ കുടുങ്ങിയ കന്നുകാലികളെ പരിശോധിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ അടങ്ങുന്ന മൂന്നു സംഘത്തെ ഈജിപ്ത് അയച്ചിട്ടുണ്ട്. കൂടുതല്‍ ആഹാരവും അയച്ചതായി അധികൃതര്‍ പറഞ്ഞു. 

15 കപ്പലുകളിലായി 80 കണ്ടെയ്‌നര്‍ ചായപ്പൊടിയാണ് കടലില്‍ കുടുങ്ങിയതെന്ന വാന്‍ റീവ്‌സ് ഗ്രൂപ്പ് അറിയിച്ചു. ചില വന്‍കിട കമ്പനികള്‍ കപ്പലുകള്‍ ദക്ഷിണാഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി തിരിച്ചുവിട്ടു. ഇതുവഴി ഏഴു ദിവസത്തെ അധികയാത്ര വേണ്ടിവരും. 

English Summary: Furniture, Oil, Tea, Livestocks Stuck At Suez Canal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com