മനോരമ ഓൺലൈനിന്റേതെന്ന പേരിലുള്ള സുരേന്ദ്രന്റെ വാർത്ത വ്യാജം

Fact-check-surendran-3
SHARE

കോട്ടയം∙ ബിജെപി ജയിക്കുന്ന മണ്ഡലങ്ങളില്‍ ബീഫ് നിരോധനം ഏർപ്പെടുത്തുമെന്നു കാണിച്ച് മനോരമ ഓൺലൈന്റെ ലോഗോ സഹിതം പ്രചരിക്കുന്ന വാർത്തയും ചിത്രവും വ്യാജം. ഫെയ്‌സ്ബുക്കിൽ കൈലാഷ് മേനോൻ എന്ന പേരിലുള്ള വ്യക്തിയുടെ അക്കൗണ്ടിൽനിന്നാണ് ഈ വ്യാജ സന്ദേശം പ്രചരിച്ചത്. Public Voice എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെട്ട ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഈ ചിത്രം വ്യാപകമായതോടെ വിശദീകരണവുമായി ബിജെപിയും രംഗത്തു വന്നു–ഇത്തരം വാർത്തകൾ പൂർണമായി അവഗണിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കിയത്.

ബിജെപി ജയിക്കുന്ന മണ്ഡലങ്ങളിൽ ബീഫ് നിരോധിക്കുമെന്ന് കെ.സുരേന്ദ്രൻ ഒരു വേദിയിലും പറഞ്ഞിട്ടില്ല. ബീഫ് തിന്നുന്നവരുടെ വോട്ട് ബിജെപിക്കു വേണ്ടെന്നും വിവിധ മത–ജാതി വിഭാഗങ്ങളുടെ പേരു ചേർത്തുള്ള വ്യാജ പോസ്റ്റിലുണ്ട്. പ്രചരിപ്പിക്കുന്ന വാര്‍ത്തയുടെ തലക്കെട്ടിന്റെ ഫോണ്ടും മനോരമ ഉപയോഗിക്കുന്നതല്ല. ഫോട്ടോഷോപ്പിലൂടെയാണ് ഫോണ്ട് കൃത്രിമമായി ചേർത്തിരിക്കുന്നത്.

തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞതായി കാണിച്ചും നേരത്തേ മനോരമ ഓൺലൈനിന്റേതെന്ന പേരിൽ വ്യാജ വാർത്ത പ്രചരിച്ചിരുന്നു. മനോരമ ഓൺലൈന്റെ ലോഗോ ഉപയോഗിച്ച് ഇത്തരത്തിൽ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നുണ്ട്.

Content Highlights: Fake News, K Surendran, Beef Ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA