ADVERTISEMENT

ന്യൂഡൽഹി∙ ഇന്നു മുതൽ രാത്രി 10 തൊട്ട് പുലർച്ചെ 5 വരെ ഡൽഹിയിൽ കർഫ്യൂ. കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചതാണ് കാരണം. രാത്രികാല കർഫ്യൂ ഏപ്രിൽ 30 വരെ തുടരും. കോവിഡിന്റെ നാലാം തരംഗത്തിലൂടെയാണ് ഡൽഹി ഇപ്പോൾ നീങ്ങുന്നതെങ്കിലും ലോക്‌ഡൗൺ ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വെള്ളിയാഴ്ച പറഞ്ഞിരുന്നു.

തിങ്കളാഴ്ച ഡൽഹിയിൽ 3548 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 15 മരണവും ഉണ്ടായി. നൈറ്റ് കർഫ്യൂവിന്റെ സമയത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകില്ലെന്നും വാക്സിനേഷനു പോകുന്ന ആളുകൾക്ക് ഇ–പാസ് വാങ്ങി അതിനായി പോകാമെന്നും അധികൃതർ അറിയിച്ചു.

അടിയന്തര സേനവനങ്ങൾ, വ്യാപാരികൾ തുടങ്ങിയവർക്ക് ഇത്തരം പാസുകൾ വാങ്ങി യാത്ര ചെയ്യാവുന്നതാണ്. മാധ്യമപ്രവർത്തകർക്കും ഇ–പാസ് ലഭ്യമായിരിക്കും. സ്വകാര്യ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റു ആരോഗ്യ പ്രവർത്തകർക്കും അവരുടെ ഐഡി കാർഡുകൾ കാണിച്ചാൽ യാത്ര ചെയ്യാം. ഗർഭിണികളായ സ്ത്രീകൾക്കും രോഗികൾക്കും ഇളവുണ്ട്. മഹാരാഷ്ട്രയിലും രാജസ്ഥാനിലും നൈറ്റ് കർഫ്യൂകൾ പ്രാബല്യത്തിലുണ്ട്.

English Summary: Delhi Night Curfew From Today; E-Pass For Vaccination, Essential Services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com