വോട്ടർ പട്ടികയിൽ പേരില്ല, തന്നെ അറിയിച്ചില്ല, അനീതിക്കെതിരെ നിയമനടപടി: വി.കെ.ശശികല

1200-vk-sasikala-tamil-nadu
SHARE

ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ.ശശികലയുടെ പേര് തമിഴ്നാട്ടിലെ വോട്ടർ പട്ടികയിൽനിന്നു നീക്കിയതായി പരാതി. തന്നെ അറിയിക്കാതെയാണു പേരു നീക്കിയതെന്നും ഇത് അനീതിയാണെന്നും അവർ ആരോപിച്ചു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്  അവരുടെ അഭിഭാഷകൻ അറിയിച്ചു.

സർക്കാരുമായി ബന്ധപ്പെട്ടുള്ള മറ്റു വിഷയങ്ങൾ എന്തെങ്കിലുമുണ്ടേൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് വിവരം അയയ്ക്കുമായിരുന്നുവെന്നും ഇതെന്തുകൊണ്ട് അറിയിച്ചില്ലെന്നുമാണ് അഭിഭാഷകൻ ചോദിക്കുന്നത്. വിഷയത്തിൽ ഗൂഢാലോചനയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

പേര് ഉണ്ടോയെന്നു പരിശോധിക്കേണ്ടത് അവരുടെ കടമയായിരുന്നുവെന്നും കമ്മിഷൻ ദേശീയമാധ്യമത്തോട് പ്രതികരിച്ചു. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിലെ പട്ടികയിൽ ശശികലയുടെ പേരുണ്ടായിരുന്നതായി അഭിഭാഷകൻ എൻ.രാജ സെന്തൂർ പാണ്ഡ്യൻ വ്യക്തമാക്കി.

English Summary: VK Sasikala Alleges Name "Removed" From Voters' List, Will Sue Officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA