‘നെറ്റ് ഓഫർ തീർന്നു; പ്രതികരിക്കുന്നില്ല’: കെ.ആർ.മീരയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്

Mail This Article
കണ്ണൂർ∙കൂത്തുപറമ്പ് പാനൂർ പുല്ലൂക്കരയിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊലപ്പെട്ട സംഭവത്തിൽ ഭൂരിഭാഗം സാംസ്കാരിക നായകരും ഇപ്പോഴും മൗനം തുടരുകയാണെന്ന് വിമർശനമുണ്ട്. ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. എൽഡിഎഫ് പ്രചാരണവേദികളിൽ അടക്കം സജീവമായി എത്തിയ എഴുത്തുകാരി കെ.ആർ. മീരയുടെ ചിത്രം പങ്കിട്ടാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പരിഹാസം.
നെറ്റ് ഓഫർ തീർന്നതുകൊണ്ടാണ് മീര പ്രതികരിക്കാത്തതെന്ന് രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു. ‘അത്യധികം ഞെട്ടലോടെയാണ് ആ വാർത്ത ഞാൻ അറിഞ്ഞത്. പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയും സർവ്വോപരി ‘മനുഷ്യ സ്നേഹിയുമായ’ ശ്രീമതി കെ. ആർ. മീരയുടെ നെറ്റ് ഓഫർ തീർന്നിരിക്കുന്നു. ആയതിനാൽ ഇന്ന് പ്രതികരിക്കുവാൻ കഴിയുന്നില്ല. ക്ഷമിക്കുക..’ – രാഹുൽ കുറിച്ചു. വി.ടി. ബല്‍റാമിനെതിരായ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സജീവമായ മീരയ്ക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ പേജുകള്‍ ദിവസങ്ങളായി പ്രതിഷേധമുണ്ട്.
English Summary: Youth Congress State General Secretary Rahul Mamkootathil's FB Post Against KR Meera