ADVERTISEMENT

ന്യൂ‍ഡൽഹി∙ ഇന്ത്യക്കെതിരെ സൈബർ ആക്രമണം നടത്താൻ ചൈനയ്ക്ക് സാധിക്കുമെന്ന് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. സാങ്കേതിക വിദ്യയിൽ ഇരു രാജ്യങ്ങളും തമ്മിൽ അന്തരമുണ്ട്. വിവേകാനന്ദ ഇന്റർ നാഷനൽ ഫൗണ്ടേഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകോപനപരമായ നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നതിനും രാജ്യ സുരക്ഷയും അഖണ്ഡതയും നിലനിർത്തുന്നതിനും ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കുന്നുണ്ട്. 

സൈബർ മേഖലയിലാണ് ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റവും വലിയ വ്യത്യാസം നിലനിൽക്കുന്നത്. സാങ്കേതിക വിദ്യയിൽ ചൈന ഇന്ത്യയേക്കാൾ ഏറെ മുന്നിലാണ്. ഇന്ത്യക്കെതിരെ ശക്തമായ സൈബർ ആക്രമണം അഴിച്ചുവിടാൻ ചൈനയ്ക്ക് സാധിക്കും. ഇക്കാര്യം അറിയാവുന്നതിനാൽ സൈബർ മേഖലയിൽ സുരക്ഷ ഒരുക്കുന്നതിനുള്ള നീക്കം നടക്കുകയാണ്. സൈബർ ആക്രമണം പ്രതിരോധിക്കുന്നത് ഫയർവാൾ നിർമിക്കുന്ന പ്രവർത്തി വളരെ ഗൗരവത്തോടെ നടന്നു വരുന്നു.

ആക്രമണം നേരിടുന്നതിൽ കരസേനയേക്കാൾ ഏറെ മുൻപിലാണ് നാവിക സേന. വ്യോമസേനയും സുരക്ഷ ഒരുക്കുന്നതിൽ മുന്നേറ്റം നടത്തുന്നു. സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പാശ്ചാത്യ രാജ്യങ്ങളെ ആശ്രയിക്കുന്നതിൽ നിന്നും പിൻമാറേണ്ടതുണ്ട്. വിവിധ വെല്ലുവിളികൾ ഇന്ത്യ എങ്ങനെയാണ് നേരിടുന്നതെന്ന് അറിയാൻ ലോകത്തെ ഇങ്ങോട്ട് ക്ഷണിക്കുന്ന അവസ്ഥയുണ്ടാകണം. സാങ്കേതിക വിദ്യയിൽ മുന്നേറ്റമുണ്ടാകേണ്ടത് വളരെ ഗൗരവത്തോടെയാണ് സൈന്യം കാണുന്നതെന്നും ബിപിൻ റാവത്ത് പറഞ്ഞു.  

Content Highlights: China capable of launching cyber attacks: General Bipin Rawat

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com