ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1.29 കോടിയായി.
ഇന്നലെ മാത്രം 685 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണം 1,66,862. രാജ്യത്ത് ഇതുവരെ 1,18,51,393 പേർ രോഗമുക്തി നേടി. നിലവിൽ 9,10,319 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 9,01,98,673 പേർ ഇതുവരെ കോവിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ചു.
English Summary :1,26,789 Fresh COVID-19 Cases In India In New One-Day Record