കോവിഡ് വ്യാപനം രൂക്ഷം; നോയിഡ, ഗാസിയബാദ് എന്നിവിടങ്ങളിൽ 17 വരെ രാത്രി കർഫ്യൂ

Night curfew
പ്രതീകാത്മക ചിത്രം
SHARE

ലക്നൗ∙ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ നോയിഡ ഉൾപ്പെടുന്ന ഗൗതം ബുദ്ധ് നഗർ, ഗാസിയബാദ് എന്നീ ജില്ലകളിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ച് യുപി സർക്കാർ. ഡൽഹിയോട് ചേർന്നുകിടക്കുന്ന ജില്ലകളാണ് ഇവ രണ്ടും.

വ്യാഴാഴ്ച മുതൽ ഏപ്രിൽ 17 വരെ രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണം. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം, വൈദ്യസഹായം, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയെ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിങ് കോളജുകൾ ഒഴികെ) ക്ലാസുകൾ നടത്തുന്നതിന് ഏപ്രിൽ 17 വരെ വിലക്കേർപ്പെടുത്തി. എന്നാൽ പ്രക്ടിക്കൽ ഉൾപ്പെടെ നേരത്തെ പ്രഖ്യാപിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

English Summary: COVID-19: Night curfew imposed in Noida, Ghaziabad till April 17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA