ADVERTISEMENT

ചെന്നൈ∙ കോവിഡിന്‍റെ രണ്ടാം തരംഗം കാണക്കിലെടുത്തു തമിഴ്നാട് കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തി. ശനിയാഴ്ച മുതൽ മതപരമായ ഒത്തുചേരലുകളും ആഘോഷങ്ങളും നിരോധിച്ചു. തിയറ്റർ, മാളുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, പച്ചക്കറി കടകൾ തുടങ്ങിയവയിൽ പ്രവേശനം 50 ശതമാനമായി വെട്ടിച്ചുരുക്കി. 

എല്ലാത്തരം വ്യാപാര സ്ഥാപനങ്ങളും രാത്രി 11വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. റസ്റ്ററന്റുകളിലും ഹോട്ടലുകളിലും രാത്രി 11 വരെ ഇരുന്ന് ഭക്ഷണം കഴിക്കാം, അതിനു ശേഷം പാഴ്സൽ സർവീസ് മാത്രം അനുവദിക്കും.  വിവാഹത്തിന് 100ഉം  മരണാന്തരച്ചടങ്ങുകൾക്ക് 50 ആളുകൾക്കും പങ്കെടുക്കാം. 

സീരിയൽ, സിനിമ ചിത്രീകരണം അനുവദിക്കും എന്നാൽ സംഘത്തിലുള്ളവർ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാകണം. ഇന്നലെ സംസ്ഥാനത്തു 3986 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

English Summary: Covid-19 surge: Tamil Nadu announces new restrictions and guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com