കാപ്പികോ റിസോർട്ട് പൊളിക്കൽ; ജില്ലാ കലക്ടർ സ്ഥലം സന്ദർശിച്ചു

Kapico-Resorts-at-Vembanad-backwater12
കാപ്പികോ റിസോർട്ട്
SHARE

ആലപ്പുഴ∙ വേമ്പനാട്ടു കായൽതീരത്ത് പാണാവള്ളി നെടിയതുരുത്തിലെ കാപ്പികോ റിസോർട്ട് പൊളിക്കാനുള്ള നടപടികൾക്കു മുന്നോടിയായി ജില്ലാ കലക്ടർ എ.അലക്സാണ്ടർ റിസോർട്ട് സന്ദർശിച്ചു. നാളെ തിരുവനന്തപുരത്തു ചേരുന്ന ഉന്നതതല യോഗം വിഷയം ചർച്ച ചെയ്യും.

തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചതിനാൽ റിസോർട്ട് പൊളിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.  പൊളിക്കാൻ സാമ്പത്തിക ശേഷിയില്ലെന്നു കാണിച്ചു പഞ്ചായത്ത് അധികൃതർ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. റിസോർട്ട് പ്രവർത്തനം തുടങ്ങിയിരുന്നില്ല. പൊളിക്കുമ്പോൾ അവശിഷ്ടങ്ങൾ കായലിൽ വീഴാതിരിക്കാൻ നടപടിയെടുക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ഇതുൾപ്പെടെയുള്ള നടപടികൾക്കു പ്ലാൻ തയാറാക്കാൻ സാങ്കേതിക വിഭാഗത്തോടു നിർദേശിച്ചിട്ടുണ്ടെന്നു കലക്ടർ പറഞ്ഞു.

English Summary : District collector visits Kapico Resort

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA