സോമന് പരുക്കേറ്റത് കുടുംബ വഴക്കിൽ; രാഷ്ട്രീയ സംഘർഷമല്ലെന്ന് ഭാര്യ

rajalakshmi
രാജലക്ഷ്മി
SHARE

കായംകുളം∙ വോട്ടെടുപ്പ് ദിവസം രാത്രിയിൽ കായംകുളത്ത് കോൺഗ്രസ് പ്രവർത്തകനെ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടിപ്പരുക്കേൽപ്പിച്ചു എന്നു പറയപ്പെടുന്ന സംഭവത്തിൽ വഴിത്തിരിവ്. പുതുപ്പള്ളി 135-ാം ബൂത്തിലെ ഏജന്റ് സോമന് പരുക്കേറ്റത് കുടുംബ വഴക്കിലെന്ന് ഭാര്യ രാജലക്ഷ്മിയുടെ വെളിപ്പെടുത്തൽ. തന്നെ മർദിക്കാനും ദേഹോപദ്രവം ഏൽപ്പിക്കാനും ശ്രമിക്കുന്നതിനിടെ മുള്ളുവേലിയിൽ വീണാണ് മുറിവേറ്റതെന്നും ഭാര്യ പറഞ്ഞു. സിപിഎം - കോൺഗ്രസ് തർക്കമായി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നും അവരെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ലെന്നുമാണ് ഭാര്യയും ബന്ധുക്കളും പറയുന്നത്.

രാത്രിയിൽ സോമനെ വെട്ടിപ്പരുക്കേൽപ്പിച്ചെന്നായിരുന്നു ആരോപണം. തിരഞ്ഞെടുപ്പു ദിവസം രാത്രിയിൽ കായംകുളത്ത് വ്യാപകമായി സംഘർഷം ഉണ്ടായിരുന്നു. സോമന് പരുക്കേറ്റതും സംഘർഷത്തിലാണെന്നായിരുന്നു പ്രചാരണം.

Content Highlights: Kayamkulam CPM-Congress clash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA