കേരളത്തിൽ തുടർഭരണമോ? ഭരണമാറ്റമോ? ഫലം പ്രവചിക്കൂ, സമ്മാനം നേടൂ

prediction-contest
SHARE

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ കണക്കുകൂട്ടലിലാണ് മുന്നണികൾ. ബൂത്ത് അടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം വരെ വിലയിരുത്തി അവലോകന യോഗങ്ങളിലും മറ്റുമായി വിജയസാധ്യത ഇഴകീറി പരിശോധിക്കുന്ന മുന്നണികൾ, ഇതിനകം അവകാശവാദങ്ങൾ ഉന്നയിച്ചു കഴിഞ്ഞു. കേരളത്തിൽ അടുത്ത സർക്കാർ രൂപീകരിക്കുന്നത് ഏതു മുന്നണിയായിരിക്കും? തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കാൻ മനോരമ ഓൺലൈൻ വായനക്കാർക്കും അവസരം.

സംസ്ഥാനത്തിന്റെയോ തിരഞ്ഞെടുത്ത ജില്ലകളുടേയോ അതുമല്ലെങ്കിൽ എല്ലാ ജില്ലകളുടെയും തിരഞ്ഞെടുപ്പു ഫലം പ്രവചിക്കാം. സംസ്ഥാന, ജില്ലാ ഫലപ്രവചനങ്ങൾക്ക് വെവ്വേറെ സമ്മാനമുണ്ടാകും. സംസ്ഥാന ഫലം കൃത്യമായി പ്രവചിക്കുന്നതിന് 25,000 രൂപയാണ് സമ്മാനം. ഓരോ ജില്ലയിലെയും ഫലം കൃത്യമായി പ്രവചിക്കുന്നതിന് 5,000 രൂപ വീതവും സമ്മാനം ലഭിക്കും. ഒന്നിൽ കൂടുതൽ പേർ സംസ്ഥാന, ജില്ലാതല ഫലം കൃത്യമായി പ്രവചിച്ചാൽ നറുക്കെടുപ്പിലൂടെയാകും വിജയിയെ തിരഞ്ഞെടുക്കുക.

പ്രവചന മത്സരത്തിൽ പങ്കെടുക്കുന്നതിന് താഴെ നൽകിയ ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ

English Summary: Kerala Assembly Election Prediction Contest 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA