ചരക്കു ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവറെ കാണാനില്ല

lorry-accident-nilambur
നാടുകാണി ചുരത്തിൽ അപകടത്തിൽപ്പെട്ട ലോറി
SHARE

നിലമ്പൂർ∙ തമിഴ്നാട്ടിൽ നിന്നു ചായപ്പൊടിയുമായി എറണാകുളത്തേക്കു പുറപ്പെട്ട ചരക്കു ലോറി നാടുകാണി ചുരത്തിൽ അപകടത്തിൽ പെട്ടു. ഇന്നലെ രാത്രി 11.30 നാണ് സംഭവം. 40 അടി താഴ്ചയിലേക്കു മറിഞ്ഞ ലോറിയുടെ ഡ്രൈവർ പരുക്കുകളോടെ സ്ഥലത്തു നിന്നു രക്ഷപെട്ടതായി പൊലീസ് കണ്ടെത്തി. അപകടത്തിൽ പെട്ടതോടെ ചരക്കു വാഹനം ഉപേക്ഷിച്ച് ഇവിടെ നിന്നു കടന്ന ഇയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി ചെന്നിരുന്നതായാണ് കണ്ടെത്തിയത്. 

ഡ്രൈവർ ലോറിയുടെ അടിയിൽ കുടുങ്ങിയിട്ടുണ്ടാകുമെന്ന നിഗമനത്തിലായിരുന്നു രക്ഷാപ്രവർത്തനത്തിന് എത്തിയവരും പൊലീസും. എന്നാൽ ഇയാൾ കടന്നു കളഞ്ഞ വിവരം അറിയുന്നത് രാവിലെയാണ്. 

കേരള അതിർത്തിയിൽ എത്തുന്നതിനു തൊട്ടുമുമ്പ് ദേവാല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നാട്ടുകാരും യാത്രക്കാരും ഉൾപ്പടെ രക്ഷാ പ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും ഇന്നലെ രാത്രിയിൽ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. ദേവാല ചായ ഫാക്ടറിയിൽ നിന്നുള്ള ലോഡാണ് അപകടത്തിൽ പെട്ടത്.

 English Summary : Lorry accidenmt Nilambur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA