ADVERTISEMENT

വെല്ലിങ്ടൺ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസീലൻഡ്. വിലക്ക് താൽക്കാലികമാണെന്നും ഇന്ത്യയിൽ നിന്നുള്ള ന്യൂസീലൻഡ് പൗരന്മാർക്കും ഇത് ബാധകമാണെന്നും പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു. ഏപ്രിൽ 11 മുതൽ 28 വരെയാണ് നിയന്ത്രണം ഉണ്ടാവുകയെന്ന് ജസീന്ത അറിയിച്ചു. 

വ്യാഴാഴ്ച രാജ്യാതിർത്തിയിൽ 23 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 17 എണ്ണം ഇന്ത്യയിൽ നിന്ന് എത്തിയവരിൽ ആയിരുന്നു. തുടർന്നാണ് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രി തീരുമാനിച്ചത്. 40 ദിവസമായി ഒരു കേസുപോലും ന്യൂസീലൻഡിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ കഴി‍ഞ്ഞ ദിവസങ്ങളിലായി രാജ്യത്തേക്ക് വരുന്നവരിൽ കോവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്നും കൂടുതലും ഇന്ത്യയിൽ നിന്ന് വരുന്നവരിലാണെന്നും ജസീന്ത പറഞ്ഞു. 

English Summary :New Zealand PM Suspends Entry Of Travellers From India Amid Covid Surge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com