ഗര്‍ഭിണിയെ സിപിഎമ്മുകാർ മര്‍ദിച്ചതായി പരാതി; സിപിഎം അനുഭാവിയുടെ വീടും ആക്രമിക്കപ്പെട്ടു

CPM - BJP Clash
സിപിഎം– ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായ വീട്ടിൽനിന്നുള്ള ദൃശ്യം
SHARE

തിരുവനന്തപുരം∙ വിളവൂര്‍ക്കലില്‍ സിപിഎം – ബിജെപി സംഘര്‍ഷം. ഗര്‍ഭിണിയായ യുവതിയെ ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായാണ് ബിജെപി പ്രവര്‍ത്തകരുടെ പരാതി. വിളവൂര്‍ക്കല്‍ പ‍ഞ്ചായത്തിലെ ബിജെപി അംഗം ശാലിനിയുടെ മകള്‍ ദേവുവിനാണ് ഇന്നലെ രാത്രി മര്‍ദനമേറ്റത്. യുവതിയെ തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപിയുടെ ആംബുലന്‍സും തകര്‍ത്തു.

തൊട്ടടുത്തുളള സിപിഎം അനുഭാവിയായ വിശാലാക്ഷിയുടെ വീടും ആക്രമിക്കപ്പെട്ടു. ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്ന് വിശാലാക്ഷി പറഞ്ഞു. വോട്ടെടുപ്പ് ദിവസം വൈകിട്ടുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് അക്രമമെന്ന് പൊലീസ് പറഞ്ഞു.

Content Highlights: Pregnant women attacked in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA