ആരോപണം ഗുരുതരം; സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി: തിരിച്ചടി

Anil Deshmukh
അനിൽ ദേശ്മുഖ്. ചിത്രം: എഎന്‍ഐ, ട്വിറ്റർ
SHARE

ന്യൂഡൽഹി∙ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന് തിരിച്ചടി. അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ അനിൽ ദേശ്മുഖും മഹാരാഷ്ട്ര സർക്കാരും നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. അനിലിനെതിരായ അഴിമതി ആരോപണം ഗുരുതരമെന്ന് സുപ്രീം കോടതി പറഞ്ഞു. കമ്മിഷണർ, ആഭ്യന്തര മന്ത്രി എന്നിവർ ഉൾപ്പെട്ട കേസിൽ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം ആവശ്യമാണെന്ന് ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെ‍ഞ്ച് വ്യക്തമാക്കി.

ബാറുകളിൽനിന്ന് പ്രതിമാസം 100 കോടി രൂപ പിരിക്കാൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടെന്ന വിവാദത്തിലാണ് സിബിഐ അന്വേഷണം. മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ് ആണു ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്കു പിന്നാലെ അനിൽ ദേശ്മുഖ് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. 15 ദിവസത്തിനകം സിബിഐ പ്രാഥമിക അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഞായറാഴ്ച, ഹൈക്കോടതി ‍ഉത്തരവിൽ പറഞ്ഞത്.

ഒരു മുതിർന്ന ഉദ്യോഗസ്ഥൻ, ഒരു മുതിർന്ന മന്ത്രിക്കെതിരെ ആരോപണ ഉന്നയിക്കുമ്പോൾ അന്വേഷണം നടത്തുന്നതിൽ തെറ്റില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് കേസെന്നും യാതൊരു തെളിവുകളുമില്ലെന്നും അനിൽ ദേശ്മുഖിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടിതിയിൽ അറിയിച്ചു. അനിലിന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടതെന്നും വ്യക്തമാക്കി. എന്നാൽ സുപ്രീം കോടതി ഇതു പരിഗണിച്ചില്ല. മഹാരാഷ്ട്ര സർക്കാരിനു വേണ്ടി മുതിർന്ന അഭിഭാഷകനായ എ.എം.സിങ്‌വിയാണ് ഹാജരായത്.

English Summary: Setback For Ex-Maharashtra Minister In Supreme Court, CBI Probe To Go On

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA