‘അതിനു പോന്നോൻ ചങ്ങരംകുളത്ത്‌ സഖാവായി ഉണ്ടോടാ?’: കൊലവിളിക്ക് ഉമ്മയുടെ മറുപടി

suhara-mampad-niyas-mohammed
നിയാസ് മുഹമ്മദിനെതിരായ സമൂഹമാധ്യമത്തിലെ കുറിപ്പ്, സുഹ്റ മമ്പാട്
SHARE

കണ്ണൂർ∙ മകനെതിരായ സമൂഹമാധ്യമങ്ങളിലെ കൊലവിളിക്ക് സിനിമാ ഡയലോഗിനെ വെല്ലുന്ന മറുപടിയുമായി ഉമ്മ. മുസ്‌ലിം ലീഗ്–സിപിഎം സംഘർഷങ്ങ‌ളുടെ പശ്ചാത്തലത്തിലാണ് വനിത ലീഗ് സംസ്ഥാന പ്രസിഡന്‍റ് സുഹ്റ മമ്പാടിന്‍റെ മകന്‍ നിയാസ് മുഹമ്മദിനെതിരെ സമൂഹമാധ്യമങ്ങളിൽ െകാലവിളി മുഴക്കിയത്. ഇതിന് സുഹ്റ കൊടുത്ത മറുപടി സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നു.

നിയാസ് മുഹമ്മദിന്റെ ചിത്രത്തിന് താഴെ ഒരാൾ കുറിച്ചത് ഇങ്ങനെയായിരുന്നു: ‘കല്ല് ഒക്കെ കൈയ്യില്‍ എടുത്തു പട്ടി ഷോ ഒക്കെ കാണിച്ചോ, കുഴപ്പമില്ല. പക്ഷേ അത് പാര്‍ട്ടി ഓഫിസില്‍ വന്നു വീണാല്‍ നാളെ സുഹറാടെ വീട്ടില്‍ തങ്ങള്‍മാര്‍ വന്നു മയ്യത്തു നിസ്കാരം നടത്തേണ്ടി വന്നേനെ’- എന്നായിരുന്നു.

ഇതിന് സുഹ്റയുടെ മറുപടി ഇങ്ങനെ: ‘അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത്‌ സഖാവായി ഉണ്ടോടാ? നിയാസിനെ മൂക്കിൽ വലിച്ച്‌ കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബർ സഖാക്കൾ പലരും സോഷ്യൽ മീഡിയയിൽ വല്ലാതെ കുരയ്ക്കുന്നു. ഈ മുഷ്ടി ചുരുട്ടാൻ പഠിപ്പിച്ചത്‌ ഞാനാണെങ്കിൽ അതിനിയും ഉയർന്നു പൊങ്ങും’– സുഹ്റ സമൂഹമാധ്യമത്തിൽ കുറിച്ചു.

അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത്‌ സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കിൽ വലിച്ച്‌ കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ...

Posted by Suhra Mampad on Wednesday, 7 April 2021

English Summary: Suhara Mampad's social media post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA