ADVERTISEMENT

തിരുവനന്തപുരം∙ വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് കെപിസിസി പരിശോധിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയത് മാത്രമല്ല, മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനിന്നതായും പരാതി ലഭിച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.

നന്ദന്‍കോട്ടെ ആക്രിക്കടയില്‍നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ്.നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകൾ കണ്ടെത്തിയിരുന്നു. ഇതോടെ പ്രാദേശിക നേതാക്കളുടെ സഹകരണത്തില്‍ സംശയം ഉയര്‍ന്നു. പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ബാലു എന്നയാള്‍ക്കെതിരെ പൊലീസ് അന്വേഷണം തുടരുകയാണ്. വോട്ടെടുപ്പ് ദിവസം ബൂത്ത് അലങ്കരിക്കാന്‍ നല്‍കിയ പോസ്റ്റര്‍ ഉപയോഗിക്കാതെ പ്രവര്‍ത്തകനായ ബാലു വില്‍ക്കുകയായിരുന്നുവെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം. ബാലുവിനെ അന്വേഷിച്ച് പൊലീസ് നന്ദന്‍കോട്ടെ വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലാണ്.

വീണ പരാതി പറഞ്ഞതോടെയാണ് കെപിസിസി ഇടപെട്ടത്. പാര്‍ട്ടി തുടര്‍നടപടി കൈക്കൊള്ളട്ടെയെന്നായിരുന്നു വീണയുടെ പ്രതികരണം. പ്രാദേശിക നേതാക്കള്‍ നിസഹരിച്ചതായി തനിക്ക് അഭിപ്രായമില്ലെന്നും അവർ പറഞ്ഞു. പോസ്റ്ററില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഡിസിസി തലത്തിലും അന്വേഷണം നടക്കുന്നുണ്ട്.

English Summary: Mullappally Ramachandran on poster controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com