ADVERTISEMENT

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ജീവനക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കണമെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ). നിയോഗിക്കപ്പെട്ട അധ്യാപകരും ജീവനക്കാരും ഒട്ടേറെ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നു.

വനിതകളെ ഉൾപ്പെടെ താമസസ്ഥലത്തുനിന്നു ഏറെ ദൂരെയാണ് ജോലിക്കു നിയോഗിച്ചത്. കലക്‌ഷൻ സെന്റർ വരെയുള്ള യാത്രാ സൗകര്യം മാത്രമേ ഒരുക്കിയുള്ളൂ. രാത്രി തിരികെ വീടുകളിലേക്കു പോകാൻ ജീവനക്കാർ ബുദ്ധിമുട്ടി. ബൂത്തുകളിൽ ഉദ്യോഗസ്ഥർക്ക് മതിയായ സൗകര്യമൊരുക്കിയില്ല.

പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയാതെ ജീവനക്കാർ ബുദ്ധിമുട്ടി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കലക്‌ഷൻ സെന്ററുകൾ പ്രവർത്തിച്ചത്. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കാലോചിതമായ പരിഷ്കാരങ്ങൾ വരുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാകണമെന്നും കെപിഎസ്ടിഎ ആവശ്യപ്പെട്ടു.

English Summary: Teachers Association on Election Duty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com