ADVERTISEMENT

കൊൽക്കത്ത∙ തൃണമൂല്‍ കോണ്‍ഗ്രസ് മമത ബാനര്‍ജിയുടെ കുടുംബം നിയന്ത്രിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി മനോരമ ന്യൂസിനോട്. തിരഞ്ഞെടുപ്പിന് ശേഷം തന്‍റെ റോള്‍ എന്തായിരിക്കുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും മമതയുടെയും കളി അവസാനിച്ചു. നന്ദിഗ്രാമില്‍ മമതയെ വന്‍ഭൂരിപക്ഷത്തില്‍ തറപറ്റിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.

മമത ബാനര്‍ജിയുമായി നേര്‍ക്കുനേര്‍ പോരാട്ടം നടന്ന നന്ദിഗ്രാമിന്‍റെ വിധിയെഴുത്ത് കഴിഞ്ഞതോടെ ബിജെപിയുടെ താര പ്രചാരകരിലൊരാളായി ബംഗാളിന്‍റെ തലങ്ങും വിലങ്ങും നിറയുകയാണ് സുവേന്ദു അധികാരി. പൂര്‍ബ മേദിനിപ്പുര്‍ ഉള്‍പ്പെടുന്ന മേഖലയിലെ അഞ്ചു ജില്ലകളിലെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് അധികാരി കുടുംബമാണ്. അച്ഛന്‍ ശിശിര്‍ അധികാരി, മക്കളായ സുവേന്ദു, ദിവ്യേന്ദു, സൗമന്‍. അധികാരി കുടുംബം തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപി പാളയത്തിലെത്തിയതാണ് ഇക്കുറി തിരഞ്ഞെടുപ്പിന്‍റെ ഗതിമാറ്റിയത്. നന്ദിഗ്രാമില്‍ മമതയെ സുവേന്ദു വീഴ്ത്തുമെന്ന് തന്നെയാണ് വോട്ടെടുപ്പിന് ശേഷം ബിജെപി നടത്തിയ സര്‍വേയുടെ വിലയിരുത്തല്‍.

English Summary: BJP Leader Suvendu Adhikari Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com