ADVERTISEMENT

പത്തനംതിട്ട ∙ ചൊവ്വാഴ്ച മുതൽ 17 വരെ സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ യെലോ അലേർട്ട് പ്രഖ്യാപിച്ചു. 

2 ദിവസത്തിനുള്ളിൽ ഇടി മിന്നൽ കാരണം കേരളത്തിൽ കുറഞ്ഞത് 4 മനുഷ്യജീവനുകൾ നഷ്ടപ്പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം, വരും ദിവസങ്ങളിലും സമാനമായ ഇടി മിന്നൽ‌ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 6 സെ.മീ. മുതൽ 11 സെ.മീ. വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

യെലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ഏപ്രിൽ 13: ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട്.

ഏപ്രിൽ 14: തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഏപ്രിൽ 15: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, തൃശൂർ,  പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഏപ്രിൽ 16: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.

ഏപ്രിൽ 17: എറണാകുളം, ഇടുക്കി, തൃശൂർ,  പാലക്കാട്, മലപ്പുറം, വയനാട്.

Content Highlights: Heavy rains forecast in Kerala

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com