കോവിഡ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ബിഹാറിൽ കൂട്ടപാച്ചിൽ: വിഡിയോ

bihar-railway-station
Screengrab twitter video
SHARE

പട്ന ∙ പ്രതിദിനം ആറായിരത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ബിഹാറിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുന്നു. കോവിഡ് പരിശോധനയിൽ നിന്ന് ഒഴിവാകാൻ കൂട്ടത്തോടെ ആളുകൾ റെയിൽവേ സ്റ്റേഷനു പുറത്തേക്കു ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ബിഹാറിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ താളപ്പിഴ വീണ്ടും ചർച്ചയായത്. 

വ്യാഴാഴ്ച ബിഹാറിലെ ബുക്സർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിർദേശപ്രകാരമാണ് സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ വ്യാപകമായി കോവിഡ് പരിശോധന നടത്തിയത്. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ലക്ഷ്യം. 

കോവി‍ഡ് പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ബുക്സർ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് യാത്രക്കാരെ സമീപിച്ചപ്പോൾ പരിഭ്രാന്തരായി കൂട്ടത്തോടെ പുറത്തേക്കു ഓടുകയായിരുന്നുവെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിലർ ആരോഗ്യപ്രവർത്തകരോട് തട്ടിക്കയറുകയും ചെയ്തു. സംഭവ സമയത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥ മാത്രമാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതിനാൽ യാത്രക്കാരെ നിയന്ത്രിക്കാൻ കഴിഞ്ഞതുമില്ല. 

സംസ്ഥാനത്ത് കോവിഡ് രണ്ടാം വ്യാപനം നേരിടാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ ഗവർണർ ശനിയാഴ്ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. .പ്രതിപക്ഷ കക്ഷികളുടെ കൂടി സഹകരണം ഉറപ്പു വരുത്തിയ ശേഷമാകും നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുക. കോവിഡ് ലോക്ഡൗൺ കാലത്ത് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം നടത്തിയ പശ്ചാത്തലം കണക്കിലെടുത്താണ് ഇത്തവണ പ്രതിപക്ഷ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമം.

ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളിൽ നാട്ടിലേക്കു മടങ്ങിവരാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം തിരിച്ചെത്തണമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ നിർദേശിച്ചിരുന്നു. കോവിഡ് വ്യാപനം തടയാൻ വാരാന്ത്യ ലോക്ഡൗണും രാത്രി കർഫ്യൂവും ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. 

മഹാരാഷ്ട്രയിൽനിന്ന് പത്തിലേറെ സ്പെഷൽ ട്രെയിനുകൾ ഈയാഴ്ച എത്തുന്നുണ്ട്. രാജ്യവ്യാപകമായി വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുമോയെന്ന ആശങ്കയിൽ കുടിയേറ്റ തൊഴിലാളികൾ ബിഹാറിലേക്കു തിരിച്ചെത്തുന്നുണ്ട്. 

കുടിയേറ്റ തൊഴിലാളികളുടെ മടങ്ങി വരവിനെ തുടർന്നു ബിഹാറിൽ കോവിഡ് രോഗികളുടെ സംഖ്യയിൽ വൻതോതിൽ വർധനവുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആറായിരത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തിലേക്കാൾ രൂക്ഷമാണു സ്ഥിതിഗതികൾ. 

English Summary: On Camera, Dozens Run Out Of Bihar Train Station To Skip Covid Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA