കോവിഡ് ഏറുന്നു; ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികള്‍ ഉപേക്ഷിച്ച് രാഹുല്‍

INDIA-POLITICS-VOTE
രാഹുൽ ഗാന്ധി
SHARE

ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികൾ റദ്ദാക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വലിയ റാലികൾ നടത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് എല്ലാ രാഷ്ട്രീയക്കാരും ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് വ്യാപിക്കുമ്പോഴും വലിയ ജനക്കൂട്ടത്തെ ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വലിയ റാലികൾ നടത്തുന്നതിനെ കോൺഗ്രസ് വിമർശിച്ചിരുന്നു. തന്റെ ഓഫിസിലിരുന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി രോഗവ്യാപനം പിടിച്ചുനിർത്താൻ പ്രധാനമന്ത്രി ശ്രമിക്കണമെന്നാണ് പി. ചിദംബരം ആവശ്യപ്പെട്ടത്.

English Summary: COVID-19 surge: Rahul Gandhi announces cancellation of poll rallies in West Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA