ADVERTISEMENT

പാലക്കാട്∙ ശരീരത്തിലെ സ്വകാര്യഭാഗത്ത് സൂക്ഷിച്ചു കടത്തുകയായിരുന്ന 11 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ഒലവക്കേ‍ാട് റെയിൽവേ സ്റ്റേഷനിൽ പിടികൂടി. രണ്ടു യുവാക്കളെ അറസ്റ്റു ചെയ്തു. കസ്റ്റംസ് പ്രിവന്റീവ് പാലക്കാട് യൂണിറ്റും റെയിൽവേ സംരക്ഷണസേന ക്രൈം ഇന്റലിജൻസും സംയുക്തമായി നടത്തിയ ട്രെയിൻ പരിശേ‍ാധനയിലാണ് 240 ഗ്രാം സ്വർണവും മറ്റുവിദേശ ഉൽപന്നങ്ങളും പിടികൂടിയത്. 

മംഗലാപുരം സ്വദേശികളായ ഇബ്രാഹിംഖാൻ(26), സലീംഹസൻ( 29)എന്നിവരുടെ ദേഹം പരിശേ‍ാധിച്ചപ്പേ‍ാഴാണ് സ്വകാര്യഭാഗത്തുനിന്ന് സ്വർണ ഉരുപ്പടി കണ്ടെടുത്തത്. ഇവരെ പിന്നീട് റിമാൻഡ് ചെയ്തു.  കസ്റ്റംസ് സൂപ്രണ്ട് പി. ഉണ്ണികൃഷ്ണൻ, ഇൻസ്പെക്ടർ രേ‍‍ാഹിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ കെ.സജു, സിവിൽ പെ‍ാലീസ് ഒ‍ാഫിസർമാരായ വി. അബ്ദുൾ സത്താർ, പി. അശേ‍ാക്, ഒ.കെ. അജീഷ്  എന്നിവരുൾപ്പെട്ട സംഘമാണ് പരിശേ‍ാധന നടത്തിയത്.

English Summary : Gold Seized: 2 Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com