റെംഡെസിവിർ മരുന്ന് ഉത്പാദനം ഇരട്ടിയാക്കും; 20 പ്ലാന്റുകൾക്കു കൂടി കേന്ദ്ര അനുമതി

remdesivir
SHARE

ന്യൂഡൽഹി∙ അടുത്ത 15 ദിവസത്തിനുള്ളിൽ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്റെ ഉത്പാദനം ഇരട്ടിയാക്കാൻ കേന്ദ്രം ഒരുങ്ങുന്നു. ദിവസവും 3 ലക്ഷം കുപ്പി മരുന്ന് ഉത്പാദിപ്പിക്കാനാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്നും കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയം സഹമന്ത്രി മൻസുഖ് എൽ മാൻഡവ്യ ട്വീറ്റ് ചെയ്തു.

നിലവിൽ 1.5 ലക്ഷം കുപ്പി റെംഡെസിവിർ മരുന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇത് അടുത്ത 15 ദിവസത്തിനുള്ളിൽ 3 ലക്ഷം ആക്കാനാണ് ലക്ഷ്യമിടുന്നത്. മരുന്ന് ഉത്പാദിപ്പിക്കുന്നതിനായി 20 നിർമാണശാലകൾക്കുകൂടി അനുമതി നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് 20 ഉത്പാദന കേന്ദ്രങ്ങളാണ് ഉള്ളത്. അതിന്റെ കൂടെയാണ് പുതിയതായി 20 എണ്ണത്തിനു കൂടി അനുമതി നൽകുന്നത്. 

മാത്രമല്ല, റെംഡെസിവിറിന്റെ വില പകുതിയാക്കി കുറയ്ക്കണമെന്നും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. 

English Summary: Govt to double remdesivir production to 3 lakh vials per day in 15 days: Mandaviya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA