നിയന്ത്രണങ്ങളിൽ ഇളവില്ല, കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: ഉറച്ച് കലക്ടര്‍

sajith-babu-collector
സജിത് ബാബു
SHARE

കാസര്‍കോട്∙ ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവില്ലെന്ന് കലക്ടര്‍ ഡി. സജിത് ബാബു അറിയിച്ചു. ടൗണുകളില്‍ പ്രവേശിക്കാന്‍ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. രണ്ടു തവണ വാക്സീന്‍ എടുത്തവര്‍ക്കും ഇളവ് നൽകും. പ്രായോഗികമാണോ എന്ന് നടപ്പാക്കിയാലേ പറയാന്‍ പറ്റൂവെന്ന് ഡി. സജിത് ബാബു പ്രതികരിച്ചു. 

നിലവിലെ ഉത്തരവിലെ ആശയക്കുഴപ്പം പരിഹരിച്ച് പുതിയ ഉത്തരവിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറുടെ കോവിഡ് നിയന്ത്രണ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉത്തരവ് നടപ്പാക്കുക ശനിയാഴ്ച മുതലാകും. വിചിത്ര ഉത്തരവെന്ന് വ്യാപാരികള്‍ ആരോപിച്ചിരുന്നു.

English Summary : No relaxations in covid restrictions, says Kasargod district collector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA