ADVERTISEMENT

ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് ബാധിച്ചവരുടെ എണ്ണം 28,395. ഡൽഹിയിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണിത്. 86,526 സാംപിളുകളാണ് പരിശോധിച്ചത്. 32.82 % ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചൊവ്വാഴ്ച 277 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 85,600 പേർ ചികിത്സയിലുണ്ട്. അതേസമയം, 19,430 പേർ ഒറ്റ ദിവസം രോഗമുക്തരായി.

രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ഡൽഹിയിലെ ആരോഗ്യമേഖല തകിടം മറിഞ്ഞ അവസ്ഥയിലാണ്. പലയിടത്തും കിടക്കകളും മരുന്നുകളും ഓക്സിജനും ലഭ്യമല്ല. നഗരത്തിലെ പല പ്രമുഖ ആശുപത്രികളിലും ഓക്സിജന് ക്ഷാമം നേരിടുകയാണ്. എത്രയുംവേഗം ഓക്സിജൻ എത്തിക്കണമെന്നും ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു. 

12 മണിക്കൂറിലധികമായി പല ആശുപത്രികളിലും ഓക്സിജൻ ഇല്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കൂടുതൽ ഓക്സിജൻ നൽകണമെന്ന് ഒരാഴ്ചയായി കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച രാവിലെയെങ്കിലും ഓക്സിജൻ എത്തിയില്ലെങ്കിൽ നിലവിളികൾ ഉയരുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. 

English Summary: Covid serious crisis in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com