ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് ബാധിതനായ തന്നോടൊപ്പം ഭാര്യ സഞ്ചരിച്ചത് കുടുംബ ബന്ധത്തിന്റെ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നാലാം തീയതി രോഗബാധയുണ്ടായിട്ടില്ല. പരിശോധന നടത്തിയത് ലക്ഷണങ്ങളുണ്ടായിട്ടല്ല. മകൾക്ക് രോഗം വന്നതുകൊണ്ടാണ് പരിശോധന നടത്തിയത്.

തനിക്കും കൊച്ചുമോനുമാണ് പിന്നീട് രോഗബാധയുണ്ടായത്. അപ്പോൾ ഭാര്യ കൂടെ വന്നു. ആശുപത്രിയിലായിരിക്കുമ്പോഴും യാതൊരു ആരോഗ്യ പ്രശ്നങ്ങളുമുണ്ടായില്ല. കോവിഡ് ബാധിതനായ തന്റെ കൂടെ ഭാര്യ വന്നത് കുടുംബപരമായ കാര്യമാണ്. രണ്ട് ദിവസം കഴിഞ്ഞാണ് ഭാര്യയ്ക്ക് കോവിഡ് ബാധിച്ചത്. ഭാര്യയ്ക്കും യാതൊരു ആരോഗ്യ പ്രശ്നവുമുണ്ടായിരുന്നില്ല. രോഗമുക്തനായി തിരിച്ചുപോയപ്പോഴും ഭാര്യ കൂടെ വന്നു. അവർക്കും രോഗലക്ഷണമുണ്ടായിരുന്നില്ല. അതിനാൽ വീട്ടിൽകഴിയേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ കുടുംബങ്ങളിലും സംഭവിക്കുന്ന കാര്യമാണിത്. താൻ ആയതുകൊണ്ട് വിവാദം ആയി എന്നു മാത്രം – പിണറായി വിജയൻ പറഞ്ഞു.   

English summary:  Pinarayi Vijayan's comments on Covid protocol violation

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com