കോവിഡ് രണ്ടാം തരംഗം മോദി നിർമിത ദുരന്തം; വാക്സീനും ഓക്സിജനും ക്ഷാമം: മമത

1200-mamata-banerjee-bengal-cm
മമത ബാനർജി (ഫയൽ ചിത്രം)
SHARE

കൊൽക്കത്ത∙ കോവിഡിന്റെ രണ്ടാം തരംഗം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർമിത ദുരന്തമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘കോവിഡിന്റെ രണ്ടാം തരംഗം കൂടുതൽ തീവ്രമാണ്. ഇത് ഒരു മോദി നിർമിത ദുരന്തമാണെന്ന് ഞാൻ പറയും. വാക്സീനും ഓക്സിജനും ക്ഷാമം നേരിടുകയാണ്. രാജ്യത്ത് ഇവയുടെ ദൗർലഭ്യം നിലനിൽക്കവെ ഇവ വിദേശത്തേക്ക് അയയ്ക്കുന്നു’– മമത പറഞ്ഞു. ദക്ഷിണ ദിനാജ്പുർ ജില്ലയിലെ ബലുർഘട്ടിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത.

‘ബംഗാൾ എൻജിനിൽ മാത്രമേ ബംഗാൾ ഓടുകയുള്ളൂ. അല്ലാതെ മോദിയുടെ ഇരട്ട എൻജിനിൽ അല്ല. ബംഗാളിനെ രക്ഷിക്കാനുള്ള പോരാട്ടമാണിത്. നമ്മുടെ സംസ്ഥാനം പിടിച്ചെടുക്കാനോ ഡൽഹിയിൽ ഇരുന്ന് ഭരിക്കാനോ ഗുജറാത്തിനെ അനുവദിക്കില്ല. ബംഗാളിൽ ഉള്ളവർ തന്നെ ബംഗാൾ ഭരിക്കും’– മമത വ്യക്തമാക്കി. ഇടതു-കോൺഗ്രസ്-ഐഎസ്എഫ് സഖ്യ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യരുതെന്നും വോട്ട് ചെയ്യുന്നത് ബിജെപിയെ ശക്തിപ്പെടുത്തുമെന്നും അവർ പറഞ്ഞു.

English Summary: ‘Second wave of COVID-19 is Modi-made disaster’: Mamata Banerjee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA