ADVERTISEMENT

കോട്ടയം ∙ ബാങ്ക് അക്കൗണ്ടിനോടു ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ വിവരങ്ങൾ അന്വേഷിച്ച് നിങ്ങൾക്ക് എസ്എംഎസുകൾ ലഭിക്കുന്നുണ്ടോ ? വിവരങ്ങൾ നൽകിയില്ലെങ്കിൽ കണക്‌ഷൻ കട്ട് ആകുമെന്ന് അറിയിപ്പ് ലഭിക്കുന്നുണ്ടോ ? വിവരങ്ങൾ കൈമാറരുത്. ഇത് തട്ടിപ്പാണ്.

ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ കൈമാറിയാൽ ബാങ്ക് അക്കൗണ്ടുകളിൽനിന്നു പണം നഷ്ടപ്പെടുന്നത് അടക്കമുള്ള തട്ടിപ്പുകൾ നടക്കുന്നുണ്ട്.  ഇതു കൂടാതെ ട്വിറ്റർ വഴിയും തട്ടിപ്പിനു ശ്രമമുണ്ട്. ട്വിറ്റർ വഴി ഫോൺ നമ്പർ സംബന്ധമായ പരാതികൾ നൽകാൻ എല്ലാ മൊബൈൽ സേവന ദാതാക്കളും അവസരം ഒരുക്കുന്നുണ്ട്.

ഇത്തരത്തിൽ പരാതികൾ നിരന്തരമായി തട്ടിപ്പ് സംഘങ്ങൾ നോട്ടമിടുന്നു. പബ്ലിക്കായി മൊബൈൽ നമ്പര്‍ ഷെയർ ചെയ്താൽ ഉടൻ അതിലേക്ക് മൊബൈല്‍ സേവന ദാതാക്കളുടെ കോൾ എന്ന പേരിൽ തട്ടിപ്പ് സംഘത്തിന്റെ വിളിയെത്തും. ഇത്തരത്തിലും മൊബൈൽ ഫോൺ വിവരങ്ങൾ ചോർത്തിയെടുക്കുന്നുണ്ട്. 

∙ ബിഎസ്എൻഎൽ കണ്ടെത്തിയ തട്ടിപ്പുകൾ

ഇത്തരത്തിൽ സ്ഥിരം മെസേജ് എത്തുന്ന CP-SMSFST, AD-VIRINF, CP-BLMKND, BP-ITLINN, 8582909398 തുടങ്ങിയ എസ്എംഎസ് ഹെഡുകൾ തട്ടിപ്പിനായി ഉപയോഗിക്കുന്നതായാണ് ബിഎസ്എൻഎൽ കണ്ടെത്തിയത്. 

∙ ട്വിറ്ററിൽ നമ്പർ പബ്ലിക്കാക്കരുത്

ട്വിറ്ററിൽ പരാതി നൽകുമ്പോൾ ഫോൺ നമ്പറുകൾ ഒരിക്കലും പബ്ലിക്കായി പങ്കു വയ്ക്കരുത്. വേരിഫൈഡ് കസ്റ്റമർ കെയർ അക്കൗണ്ടുകളിലേക്ക് ഡയറക്ട് മെസേജ് (ഡിഎം) മാത്രമേ അയക്കാവൂ. 

∙ എസ്എംഎസുകൾ അയക്കുന്നില്ല

ബിഎസ്എൻഎൽ ഉപയോക്താവിന്റെ മൊബൈൽ നമ്പർ വിവരങ്ങൾ അന്വേഷിച്ച് എസ്എംഎസുകൾ അയക്കാറില്ലെന്ന് അധികൃതർ പറഞ്ഞു. ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾക്ക് എതിരെ ശ്രദ്ധ വേണം. മൊബൈൽ നമ്പറിന്റെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആപ്പുകൾ ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടില്ല. ഇത്തരത്തിൽ മൊബൈൽ ഫോൺ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ അടുത്തുള്ള കസ്റ്റമർ കെയർ സെന്ററുകളെയാണ് സമീപിക്കേണ്ടത്. സംശയങ്ങൾക്ക് ഫോൺ: 1503, 1500. ഇമെയിൽ: pgcellkerala@bsnl.co.in

English Summary: Fraud attempts to loot money from bank accounts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com