ADVERTISEMENT

തിരുവനന്തപുരം ∙ കന്യാകുമാരിയിൽനിന്നുള്ള ‘മെഴ്സി‍ഡസ്’ എന്ന മീൻപിടിത്ത ബോട്ട് തകർന്നു കാണാതായ 11 മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണെന്നു വിവരം. നാവികസേനയും കോസ്റ്റ്ഗാർഡും ചേർന്നു നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ട് ഉടമ ജോസഫ് ഫ്രാങ്ക്ളിൻ രാവിലെ ഭാര്യ ജാൻമേരിയെ ഫോൺ വിളിച്ചതോടെയാണ് എല്ലാവരും സുരക്ഷിതരാണെന്ന കാര്യം നാട്ടിൽ അറിഞ്ഞത്. 

ഗോവൻ തീരത്തുനിന്ന് 600 നോട്ടിക്കൽ മൈൽ മാറി പുറംകടലിൽ ഈ മാസം 23നാണ് കപ്പൽ ഇടിച്ച് ബോട്ട് തകർന്നത്. ബോട്ടിന്റെ സ്റ്റിയറിങ് ഉൾപ്പെടുന്ന വീൽഹൗസ് ഭാഗം തകരുകയും വാർത്താവിനിമയ സംവിധാനം തകരാറിലാവുകയും ചെയ്തിരുന്നു. ഇവർ നാട്ടിലേക്കു തിരിച്ചതായി തിരുവനന്തപുരം അതിരൂപത അധികൃതരും മത്സ്യത്തൊഴിലാളി സംഘടനകളും സ്ഥിരീകരിച്ചു. 

English Summary : Goa boat accident: All 11 reported safe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com