ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡിനെ നേരിടാൻ ആയുർവേദ ഔഷധം ആയുഷ് 64 ഫലപ്രദമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. ആയുഷ് മന്ത്രാലയവും കൗൺസിൽ ഓഫ് സൈന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (സിഎസ്ഐആർ) സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ആയുഷ് മന്ത്രാലയവും സിഎസ്ഐആറും നടത്തിയ പഠനറിപ്പോർട്ട് പുറത്തുവിട്ടു.

പ്രകടമായ ലക്ഷണങ്ങളില്ലാത്തതും ഇടത്തരം രോഗ ലക്ഷണങ്ങളുള്ളവരിലും ആയുഷ് 64 ഫലപ്രദമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ചിറ്റമൃത്, അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവയുടെയും വിവിധ പച്ചമരുന്നുകൾ ചേർത്തുള്ള ഔഷധമാണ് ആയുഷ് 64. യുജിസി മുൻ വൈസ് ചെയർമാൻ ഡോ. ഭൂഷൺ പട്‌വർധനാണ് ഗവേഷണത്തിനു നേതൃത്വം നൽകിയത്.

മലേറിയയ്ക്കെതിരെ 1980ൽ വികസിപ്പിച്ച ആയുർവേദ ഔഷദമാണ് ആയുഷ് 64. സെൻഡ്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (സിസിആർഎഎസ്) ആണ് ഈ ഔഷദം വികസിപ്പിച്ചത്. നിലവിലെ സാഹചര്യത്തിൽ ഈ കണ്ടെത്തൽ പ്രത്യാശയുടെ കിരണമാണെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു.

English Summary: AYUSH 64 found useful in the treatment of mild to moderate COVID-19 infection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com