വയനാട് മൊത്തം യുഡിഎഫിന്; കല്‍പറ്റയിൽ ടി.സിദ്ദിഖ് മികച്ച മാർജിനിൽ: എക്സിറ്റ് പോൾ

wayanad-exit-poll
SHARE

വയനാട് ജില്ലയിലെ മാനന്തവാടിയിൽ അതിശക്തമായ പോരാട്ടത്തില്‍ മുന്‍മന്ത്രി പി.കെ.ജയലക്ഷ്മി ജയിക്കുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്സിറ്റ്പോള്‍ ഫലം. 0.40 % മാര്‍ജിനില്‍ സിറ്റിങ് എം.എല്‍.എ ഒ.ആര്‍.കേളുവിനെ മറികടക്കുമെന്ന് എക്സിറ്റ് പോള്‍. വോട്ടുശതമാനം: യുഡിഎഫ് 40.10 %, എല്‍ഡിഎഫ് 39.70 %, എന്‍ഡിഎ 10.20%. കഴിഞ്ഞതവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 0.90 % (1307 വോട്ട്) മാര്‍ജിനിലാണ് ഒ.ആര്‍.കേളു വിജയിച്ചത്. ബിജെപി വോട്ടില്‍ ഇത്തവണ നേരിയ കുറവ്. മറ്റുള്ളവര്‍ 10 % എന്നത് അസാധാരണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മറ്റുള്ളവര്‍ 3.98 % വോട്ട് മാത്രമേ നേടിയിരുന്നുള്ളു.

സുല്‍ത്താന്‍ ബത്തേരി 2016ലേക്കാള്‍ മികച്ച മാര്‍ജിനില്‍ ഐ.സി.ബാലകൃഷ്ണന്‍ മണ്ഡലം നിലനിര്‍ത്തുമെന്ന് പ്രവചനം. മാര്‍ജിന്‍ 12.60 %. യുഡിഎഫ് 51.00 എല്‍ഡിഎഫ് 38.40, എന്‍ഡിഎ 9.70 എന്നിങ്ങനെയാണ് വോട്ടുശതമാനം. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 6.51 % (11198 വോട്ട്). 2016ല്‍ സ്വതന്ത്രയായി മല്‍സരിച്ചപ്പോള്‍ 16.23 % വോട്ട് നേടിയ സി.കെ.ജാനു ഇത്തവണ എന്‍ഡിഎ ഔദ്യോഗിക സ്ഥാനാര്‍ഥിയായി എത്തിയപ്പോള്‍ വോട്ട് വിഹിതം 3.17 % കുറയുമെന്ന് എക്സിറ്റ് പോള്‍.

കല്‍പറ്റയിൽ ടി.സിദ്ദിഖ് 8.70 ശതമാനം എന്ന മികച്ച മാര്‍ജിനില്‍ എം.വി.ശ്രേയാംസ് കുമാറിനെ മറികടക്കുമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. വോട്ടുശതമാനം ഇങ്ങനെ: യുഡിഎഫ് 47.30 ശതമാനം, എല്‍ഡിഎഫ് 38.60 ശതമാനം, എന്‍ഡിഎ 7.90 ശതമാനം വോട്ടും നേടുമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കഴിഞ്ഞ തവണ സി.കെ.ശശീന്ദ്രന്‍ എം.വി.ശ്രേയാംസ് കുമാറിനെ തോല്‍പ്പിച്ചത് 8.67 % (13083 വോട്ട്) ഭൂരിപക്ഷത്തിലാണ്. ഇത്തവണ മറ്റുള്ളവര്‍ക്ക് 6.20 % വോട്ട് ലഭിക്കുമെന്ന് കണക്കാക്കുന്നു. കഴിഞ്ഞതവണ 3.4 % ആയിരുന്നു. ബിജെപി വോട്ടില്‍ നേരിയ ഇടിവ് കാണുന്നു. സ്വതന്ത്രന്‍ കെ.ശൈലേഷും എ.ഡി.എച്ച്.ആര്‍.പി. സ്ഥാനാര്‍ഥി സുനില്‍ വൈദ്യനുമാണ് മറ്റുള്ളവരില്‍ കൂടുതല്‍ വോട്ട് നേടുന്നത്.

English Summary: Wayanad District Manorama News VMR Exit Poll Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS