ഇസ്രായേലിൽ ലാഗ് ബി ഒമർ ആഘോഷത്തിനിടെ 44 മരണം

ISRAEL-ACCIDENT-RELIGION
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കരികിൽ പൊലീസ് (Photo: DAVID COHEN / JINI PIX / AFP)
SHARE

ജറുസലേം∙ ഇസ്രായേലിലെ മെറോണിൽ നടന്ന ലാഗ് ബി ഒമർ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 44 പേർ മരിച്ചു. ഇസ്രായേലിന്റെ ദേശീയ അടിയന്തര സേവനമായ മാഗൻ ഡേവിഡ് അഡോം (എം‌ഡി‌എ) കൃത്യമായ എണ്ണം നൽകാതെ മരണങ്ങൾ സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായും പറഞ്ഞു. സ്ഥലത്തുള്ള എല്ലാവരെയും ഒഴിപ്പിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. നിരവധി ആംബുലൻസുകൾ സംഭവസ്ഥലത്തുണ്ട്.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവത്തെ കനത്ത ദുരന്തമാണെന്ന് വിശേഷിപ്പിക്കുകയും അപകടത്തിൽപ്പെട്ടവർക്കായി പ്രാർഥിക്കുകയാണെന്നും പറഞ്ഞു. കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത്. പതിനായിരക്കണക്കിന് പേർ പങ്കെടുത്തതായാണ് റിപ്പോർട്ട്. 

ലാഗ് ബി ഒമർ ആഘോഷങ്ങളുടെ ഭാഗമായി പതിനായിരക്കണക്കിന് ഓർത്തഡോക്സ് ജൂതന്മാർ എല്ലാ വർഷവും മെറോണിലേക്ക് തീർഥാടനം നടത്താറുണ്ട്. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം ആഘോഷങ്ങൾ റദ്ദാക്കിയിരുന്നു.

English Summary: Israel stampede: Dozens killed in crush at religious festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കോൺഗ്രസിന് വേണ്ടത് പുതിയ പ്രവർത്തന രീതി: സി.ആർ മഹേഷ് എം.എൽ.എ

MORE VIDEOS
FROM ONMANORAMA