പാലാ പോയെങ്കിലും അഞ്ചിടത്ത് നേട്ടം കൊയ്ത് ജോസ് പക്ഷം; ജോസഫ് രണ്ടിലൊതുങ്ങി

PJ-Joseph-and-Jose-K-Mani
SHARE

കോട്ടയം ∙ വഴിപിരിഞ്ഞ് ഇരുമുന്നണികളിലും എത്തിയ കേരളാ കോണ്‍ഗ്രസുകള്‍ ഇക്കുറി ആകെ 22 സീറ്റുകളിലാണ് മത്സരിച്ചത്. കേരളാ കോണ്‍ഗ്രസ് എം 12 സീറ്റിലും പിജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് പത്തു സീറ്റിലും.  ജോസ് കെ മാണി പാലായില്‍ പരാജയപ്പെട്ടെങ്കിലും കേരളാ കോണ്‍ഗ്രസ് എമ്മിന് അഞ്ചിടത്ത് ജയിക്കാന്‍ കഴിഞ്ഞു. ജോസഫ് വിഭാഗം രണ്ടിടത്താണു ജയിച്ചത്. 

പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, റാന്നി, തൊടുപുഴ, ഇടുക്കി, ഇരിക്കൂര്‍, ചാലക്കുടി, പെരുമ്പാവൂര്‍, പിറവം, ചങ്ങനാശ്ശേരി എന്നീ മണ്ഡലങ്ങളിലാണ് കേരളാ കോണ്‍ഗ്രസ് (എം) മത്സരിച്ചത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, റാന്നി, ഇടുക്കി, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലാണ് അവര്‍ വിജയക്കൊടി പാറിച്ചത്. 

തൃക്കരിപ്പൂര്‍, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചങ്ങനാശേരി, തിരുവല്ല, കുട്ടനാട്, തൊടുപുഴ, ഇടുക്കി, കോതമംഗലം, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലാണ് പി.ജെ. ജോസഫ് നേതൃത്വം നല്‍കുന്ന

കേരളാ കോണ്‍ഗ്രസ് മത്സരിച്ചത്. ഇടതുതരംഗത്തിനിടയിലും തൊടുപുഴയില്‍ പി.ജെ.ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും വിജയിച്ചു.

ഇത്തവണ കേരള കോണ്‍ഗ്രസ് ജോസഫ്-ജോസ് വിഭാഗങ്ങള്‍ പരസ്പരം പോരാടിയ നാല് മണ്ഡലങ്ങളില്‍ രണ്ടിടത്ത്‌ എല്‍ഡിഎഫും രണ്ടിടത്ത്‌ യുഡിഎഫും വിജയിച്ചു.  കടുത്തുരുത്തി, ചങ്ങനാശേരി, തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളിലാണു നേര്‍ക്കുനേരങ്കം നടന്നത്. 

തൊടുപുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.ജെ. ജോസഫ് 20,251  വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിനു വേണ്ടി കളത്തിലിറങ്ങിയ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി കെ.ഐ. ആന്റണിയെ പരാജയപ്പെടുത്തിയത്. 

ഇടുക്കിയില്‍ ഇക്കുറി 2016ലെ സ്ഥാനാര്‍ഥികള്‍ തന്നെയാണ് കോര്‍ട്ട് മാറി കളത്തിലിറങ്ങിയത്. കെ. ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫിലും റോഷി അഗസ്റ്റിന്‍ എല്‍ഡിഎഫിലും. 2016 ല്‍ നേരെ തിരിച്ചായിരുന്നു. റോഷി അഗസ്റ്റിന്‍ 5579 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 

കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും സ്റ്റീഫന്‍ ജോര്‍ജും ആണ് വീണ്ടും നേര്‍ക്കുനേര്‍ പോരാടിയത്. ഇക്കുറി യുഡിഎഫിനു വേണ്ടി കളത്തിലിറങ്ങിയ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ് ജയിച്ചു. ഇരുവരും തമ്മിലുള്ള നാലാമത്തെ മത്സരമാണിത്. 2001, 2006 തിരഞ്ഞെടുപ്പില്‍ മോന്‍സ് എല്‍ഡിഎഫിലും സ്റ്റീഫന്‍ യുഡിഎഫിലും സ്ഥാനാര്‍ഥികളായി. 2011ല്‍ മോന്‍സ് യുഡിഎഫിലും സ്റ്റീഫന്‍ എല്‍ഡിഎഫിലും.

ചങ്ങനാശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രംഗത്തെത്തിയ കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോബ് മൈക്കിള്‍ ജയിച്ചു. യുഡിഎഫിനായി കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് വി.ജെ. ലാലിയാണ്.

കേരള കോണ്‍ഗ്രസ് (എം)-കേരള കോണ്‍ഗ്രസ് (ജേക്കബ്) പോരാട്ടം നടന്ന പിറവത്ത് അനൂപ് ജേക്കബിനാണ് ജയം. കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബിനെയാണ് പരാജയപ്പെടുത്തിയത്. 

പിളര്‍ന്നും വളര്‍ന്നും പോരാടിയപ്പോള്‍

കേരള കോണ്‍ഗ്രസ് നേതാക്കളായ കെ.എം.മാണിയും പി.ജെ.ജോസഫും ആദ്യം വേര്‍പിരിയുന്നത് 1979ല്‍. തുടര്‍ന്നിങ്ങോട്ടുള്ള നിയമസഭാ പോരാട്ടങ്ങളില്‍ ഇരു പാര്‍ട്ടികളും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ സംഭവിച്ചത്... 

1980

യുഡിഎഫ്: കേരള കോണ്‍ഗ്രസ് (ജോസഫ്)

എല്‍ഡിഎഫ്: കേരള കോണ്‍ഗ്രസ് (മാണി)

നേരിട്ട് മത്സരം : 8

കെസി(ജെ): 4

മൂവാറ്റുപുഴ

വി.വി.ജോസഫ് (കെസിജെ)- ജയം

ജോണി നെല്ലൂര്‍ (കെസിഎം)

കോതമംഗലം

ടി.എം.ജേക്കബ് (കെസിജെ)- ജയം

എം.വി.മാണി (കെസിഎം)

പൂഞ്ഞാര്‍

പി.സി.ജോര്‍ജ് (കെസിജെ)- ജയം

വി.ജെ.ജോസഫ് (കെസിഎം)

കല്ലൂപ്പാറ

പ്രഫ. കെ.എ.മാത്യു  (കെസിജെ)- ജയം

സി.എ.മാത്യു (കെസിഎം)

കെസിഎം: 3

കാഞ്ഞിരപ്പള്ളി

തോമസ് കല്ലമ്പള്ളി (കെസിഎം)- ജയം

ജോസഫ് വാരണം (കെസിജെ)

ചങ്ങനാശേരി

സി.എഫ്.തോമസ് (കെസിഎം)- ജയം

കെ.ജെ.ചാക്കോ (കെസിജെ)

കടുത്തുരുത്തി

ഒ.ലൂക്കോസ് (കെസിഎം)- ജയം

ഇ.ജെ.ലൂക്കോസ് (കെസിജെ)

പത്തനംതിട്ട 

കെ.കെ.നായര്‍ (സ്വത) ജയം

ഈപ്പന്‍ വര്‍ഗീസ് (കെസിജെ)

ഡോ. ജോര്‍ജ് മാത്യു (കെസിഎം)

1982, 87 

ഇരു കേരള കോണ്‍ഗ്രസുകളും യുഡിഎഫിന്റെ ഭാഗമായിരുന്നു. പരസ്പരം മത്സരിച്ചില്ല

1991 

യുഡിഎഫ്: കേരള കോണ്‍ഗ്രസ് (മാണി)

എല്‍ഡിഎഫ്: കേരള കോണ്‍ഗ്രസ് (ജോസഫ്)

നേരിട്ട് മത്സരം :   

കെസിജെ  ജയിച്ചത്  1

കുട്ടനാട്

ഡോ. കെ.സി.ജോസഫ്  (കെസിജെ)- ജയം

പി.ഡി.ലൂക്ക് (കെസിഎം) 

കെസിഎം ജയിച്ചത്   2

ഇടുക്കി

മാത്യു സ്റ്റീഫന്‍ (കെസിഎം)- ജയം

ജോണി പൂമറ്റം (കെസിജെ) 

കടുത്തുരുത്തി

പി.എം.മാത്യു (കെസിഎം)- ജയം

ഇ.ജെ.ലൂക്കോസ് (കെസിജെ) 

1996  

യുഡിഎഫ്: കേരള കോണ്‍ഗ്രസ് (മാണി)

എല്‍ഡിഎഫ്: കേരള കോണ്‍ഗ്രസ് (ജോസഫ്)

നേരിട്ട് മത്സരം : 

കെസിജെ ജയിച്ചത്  2

പൂഞ്ഞാര്‍

പി.സി.ജോര്‍ജ് (കെസിജെ)- ജയം

ജോയി ഏബ്രഹാം (കെസിഎം) 

കല്ലൂപ്പാറ

ടി.എസ്.ജോണ്‍ (കെസിജെ)- ജയം

ജോസഫ് എം.പുതുശേരി (കെസിഎം) 

കെസിഎം ജയിച്ചത് 0

2001 

യുഡിഎഫ്: കേരള കോണ്‍ഗ്രസ് (മാണി)

എല്‍ഡിഎഫ്: കേരള കോണ്‍ഗ്രസ് (ജോസഫ്)

നേരിട്ട് മത്സരം : 

കെസിജെ ജയിച്ചത് 1

പൂഞ്ഞാര്‍

പി.സി.ജോര്‍ജ് (കെസിജെ)- ജയം

ടി.വി.ഏബ്രഹാം (കെസിഎം) 

കെസിഎം ജയിച്ചത് 2

കടുത്തുരുത്തി

സ്റ്റീഫന്‍ ജോര്‍ജ് (കെസിഎം)- ജയം

മോന്‍സ് ജോസഫ് (കെസിജെ) 

കല്ലൂപ്പാറ

ജോസഫ് എം.പുതുശേരി (കെസിഎം)- ജയം

ടി.എസ്.ജോണ്‍ (കെസിജെ)

2006 

യുഡിഎഫ്: കേരള കോണ്‍ഗ്രസ് (മാണി)

എല്‍ഡിഎഫ്: കേരള കോണ്‍ഗ്രസ് (ജോസഫ്)

നേരിട്ട് മത്സരം : 

കെസിജെ ജയിച്ചത് 1

കടുത്തുരുത്തി

മോന്‍സ് ജോസഫ് (കെസിജെ) - ജയം

സ്റ്റീഫന്‍ ജോര്‍ജ് (കെസിഎം)

കെസിഎം ജയിച്ചത് 0

2011, 2016

ഇരുപക്ഷവും ലയിച്ചു. യുഡിഎഫിനൊപ്പം

English Summary: Kerala Congress Election Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS