ചരിത്രം തിരുത്തിയ ജനവിധി; വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങള്‍: മുഖ്യമന്ത്രി

CM-Pinarayi-Vijayan-010
SHARE

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം നാട്ടിലെ ജനങ്ങളുടെ വിജയമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിജയത്തിന്റെ അവകാശികൾ കേരളത്തിലെ ജനങ്ങളാണ്. ജനങ്ങളെ സർക്കാർ വിശ്വസിച്ചു, അവർ സർക്കാരിനെയും വിശ്വസിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന ജനവിധിയാണ് ഉണ്ടായത്. നാടിന്റെ വികസനത്തിന് എൽഡിഎഫിന്റെ തുടർഭരണം വേണമെന്ന് ജനം ചിന്തിച്ചു.  മതനിരപേക്ഷതയ്ക്കെതിരെ വെല്ലുവിളി ഉയരുന്ന സമയത്ത് വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ച ചെയ്യാത്ത ആളുകൾ ഭരണത്തിലുണ്ടാകണം. അങ്ങനെ മാത്രമേ മതനിരപേക്ഷത സംരക്ഷിക്കാൻ കഴിയൂ. മതനിരപേക്ഷത സംരക്ഷിക്കുന്ന സർക്കാർ ഉള്ളതുകൊണ്ടാണ് ഒരു വർഗീയ സംഘര്‍ഷവും കേരളത്തിൽ ഉണ്ടാകാത്തത്. നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം വരുന്ന മതനിരപേക്ഷ ചിന്താഗതിക്കാർ അതിനാലാണ് എല്‍ഡിഎഫിനു തുടര്‍ഭരണം വേണമെന്ന നിലപാടെടുത്തത്.

ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപീകരിക്കാൻ പോകുന്നുവെന്ന പ്രഖ്യാപനം ബിജെപി നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഇപ്പോഴുള്ള നേമത്തെ അക്കൗണ്ട് അവരുടെ ശക്തിയുടെ ഭാഗമായിരുന്നില്ല. അതിനാലാണ് ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് എൽഡിഎഫ് പറഞ്ഞത്. ബിജെപിയുടെ എല്ലാ കേന്ദ്രനേതാക്കളും കേരളത്തിൽ വലിയ തോതിൽ സമയം ചെലവഴിച്ചു. പണവും നല്ലരീതിയിൽ ചെലവാക്കി. കേരളം മറ്റു ചില സംസ്ഥാനങ്ങളെ പോലെ വർഗീതയുടെ വിളനിലമില്ല. അവിടുത്തെ അടവെടുത്താൽ ചെലവാകുന്ന മണ്ണല്ല കേരളം. വർഗീയ രാഷ്ട്രീയത്തിന് ഇവിടെ ഇടമില്ലെന്നു തിരഞ്ഞെടുപ്പ് ഒന്നുകൂടി തെളിയിച്ചു. ബിജെപി നിലപാട് അംഗീകരിക്കില്ലെന്ന് ജനം അർഥശങ്കയ്ക്കിടമില്ലാതെ വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെയും ജനങ്ങളുടെയും ഭാഗത്തു നിൽക്കാനല്ല യുഡിഎഫ് തയാറായത്. ആ മുന്നണിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നു. സാധാരണ ഒരു ഏജൻസിയുടെ ധർമം അനുസരിച്ചുള്ള കാര്യങ്ങളല്ല കേന്ദ്ര ഏജൻസികൾ ചെയ്തത്.  അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് പ്രതിപക്ഷം തയാറായത്. എന്നാൽ അതിനോടൊപ്പമല്ലെന്നാണ് ജനം വ്യക്തമാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Pinarayi Vijayan Reaction of LDF Election victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA