പുതുച്ചേരിയിൽ എൻആർ കോൺഗ്രസ് മുന്നേറ്റം; കോൺഗ്രസിന് വൻ തിരിച്ചടി

1200-a-namassivayam
എന്‍.നമശിവായം
SHARE

ചെന്നൈ∙ ഭരണം പൂർത്തിയാക്കാൻ സാധിക്കാതെ,അംഗബലം ചോർന്ന അവസ്ഥയിൽ തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിന് വൻ തിരിച്ചടി. കോൺഗ്രസ്– ഡിഎംകെ സഖ്യത്തെ പിന്നിലാക്കി എൻഡിഎ കുതിപ്പ് തുടരുകയാണ്. എൻആർ– കോൺഗ്രസ് ബിജെപി സഖ്യം ലീഡ് നില ഉയർത്തുന്ന കാഴ്ചയാണ് പുതുച്ചേരിയിൽ. എൻആർ– കോൺഗ്രസ് 5 സീറ്റിൽ വിജയിച്ചു. രണ്ടിടത്ത് ലീഡ് ചെയ്യുന്നു. സഖ്യകക്ഷിയായ ബിജെപി 3 സീറ്റുകളിൽ വിജയിച്ചു. എൻഡിഎ സഖ്യം ആകെ 8 സീറ്റുകളിൽ വിജയിക്കുകയും രണ്ടിടത്ത് വ്യക്തമായ ഭൂരിപക്ഷം നിലനിർത്തുകയും ചെയ്യുന്നു.

കോൺഗ്രസ്–ഡിഎംകെ സഖ്യത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല. ഡിഎംകെ ഒരു സീറ്റിൽ വിജയിച്ചു. രണ്ടിടത്ത് മുന്നിലാണ്. കോൺഗ്രസ് രണ്ടിടത്ത് മുന്നിലാണ്. രണ്ട് ഇടത്ത് സ്വതന്ത്രരും മുന്നേറ്റം തുടരുന്നു. പുതുച്ചേരിയില്‍ ഇത്തവണ എന്‍ആര്‍ കോണ്‍ഗ്രസ് – ബിജെപി സര്‍ക്കാര്‍ നേട്ടം കൊയ്യുമെന്നാണ് സൂചന. എന്‍.നമശിവായമടക്കമുള്ള പ്രമുഖര്‍ പാര്‍ട്ടി വിട്ടതിന്റെ ക്ഷീണത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

15 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. എന്‍.രംഗസ്വാമിയുടെ എന്‍ആര്‍ കോണ്‍ഗ്രസിനും എഐഎഡിഎംകെയ്ക്കും ഒപ്പം സഖ്യമുണ്ടാക്കിയാണ് ബിജെപി മത്സരിച്ചത്. എന്‍ആര്‍ കോണ്‍ഗ്രസ് 16 സീറ്റുകളിലും ബിജെപി 9 സീറ്റുകളിലും എഐഎഡിഎംകെ 5 സീറ്റുകളിലുമാണ് മത്സരിച്ചത്.

English Summary: Puducherry Election Results 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA