ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് രാജി സമർപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിട്ട് കണ്ടാണ് രാജിക്കത്ത് നൽകിയത്. രാജിവച്ചതോടെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ വരെ പിണറായി വിജയൻ കാവൽ മുഖ്യമന്ത്രിയായി തുടരും.

വിജയികളെ വിജ്ഞാപനം ചെയ്ത് പുതിയ നിയമസഭ രൂപവത്കരിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ്. ചൊവ്വാഴ്ചയോടെ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും. എൽഡിഎഫ് മുഖ്യമന്ത്രിയെ നിശ്ചയിച്ച് ഗവർണറെ അറിയിക്കുമ്പോൾ അദ്ദേഹം മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കും. ഞായറാഴ്ച വരെ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നതിനാൽ അതിനുശേഷമായിരിക്കും സത്യപ്രതിജ്ഞ എന്നാണ് വിലയിരുത്തൽ.

English Summary: CM Pinarayi Vijayan submits his resignation to Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com