മന്ത്രിസഭയിൽ പുതുമുഖങ്ങൾ ഉണ്ടാകും; മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ലെന്ന് പിണറായി

pinarayi-vijayan-press-meet-1
തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന്‍ മാധ്യമങ്ങളുമായി നടത്തിയ മുഖാമുഖത്തില്‍നിന്ന്. ചിത്രം: മനോജ് ചേമഞ്ചേരി
SHARE

തിരുവനന്തപുരം∙ അടുത്ത മന്ത്രിസഭയിൽ പുതുമുഖങ്ങൾ ഉണ്ടാകുമെന്നും യുവാക്കളുടെ കാര്യം ആലോചിച്ചു തീരുമാനിക്കേണ്ടതാണെന്നും പിണറായി വിജയൻ. നിലവിലുള്ള മന്ത്രിമാർ തുടരുമോയെന്നു വിവിധ പാർട്ടികൾ ആലോചിച്ചാണു തീരുമാനിക്കേണ്ടത്. ഈ ആലോചനകൾ നടക്കാൻ പോകുന്നതേയുള്ളൂ.

ഇപ്പോൾ മാധ്യമ പ്രവർത്തകർക്കു പ്രവചിക്കാനുള്ള അവസരമാണ്. ഘടകകക്ഷികളിൽ ആർക്കൊക്കെ മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകുമെന്നു താൻ ഒറ്റയ്ക്കു പറയേണ്ട കാര്യമല്ല. എൽഡിഎഫ് ആണ് അതെല്ലാം തീരുമാനിക്കേണ്ടത്. എൽഡിഎഫ് ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ല. എത്ര മന്ത്രിമാർ ഉണ്ടാകുമെന്നതും കണ്ടറിയേണ്ടതാണ്.

പല ഘട്ടങ്ങൾക്കു പകരം മന്ത്രിമാർ ഒന്നിച്ചു സത്യപ്രതിജ്ഞ ചെയ്യുന്നതാണ് ഇവിടത്തെ രീതി. ഇനി എങ്ങനെയെന്നു നമുക്കു നോക്കാം. സത്യപ്രതിജ്ഞ എന്നാണെന്ന് എൽഡിഎഫ് ചേർന്നു തീരുമാനിക്കണം. കോവിഡ് സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാകും സത്യപ്രതിജ്ഞ.

മുഖ്യമന്ത്രി ആരെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല, ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ’– എന്നായിരുന്നു പിണറായിയുടെ മറുപടി.

English Summary: New faces will be in the Cabinet: Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA