‘കുപ്രചാരണങ്ങളെ മറികടക്കാന്‍ ജനം കരുത്തുനൽകി; മേയ് ഏഴിന് വിജയദിനം’

A Vijayaraghavan (Image Courtesy - @CPIMKerala / Telegram)
എ.വിജയരാഘവൻ (Image Courtesy - @CPIMKerala / Telegram)
SHARE

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. മേയ് ഏഴിന് വിജയദിനമായി ആചരിക്കും. വീടുകളിൽ ദീപശിഖകൾ തെളിയിച്ച് വിജയം ആഘോഷിക്കും. പ്രകടന പത്രികയിലെ മുഴുവൻ ഉറപ്പുകളും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുപ്രചാരണങ്ങളെ മറികടക്കാന്‍ ജനം കരുത്തുനൽകി. തുടർഭരണത്തിന് തടയിടാൻ വിമോചന സമരശക്തികൾ വീണ്ടും ഒന്നിച്ചു. വികസന മുന്നേറ്റം തടയാൻ കേന്ദ്ര ഏജൻസികൾ വരെ ശ്രമിച്ചു. ഭരണത്തുടർച്ച കേന്ദ്രനയങ്ങൾക്കും ശക്തമായ താക്കീതാണ്. കേന്ദ്രത്തിനെതിരായ ബദൽ രാഷ്ട്രീയത്തിന് തുടർഭരണം കരുത്തുനൽകും.

കോൺഗ്രസിന്റെ തകർച്ചയുടെ വേഗം വർധിക്കുന്നതാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. ബിജെപി വോട്ടുകൾ വാങ്ങിയിട്ടും യുഡിഎഫ് തകർന്നടിഞ്ഞു. ബിജെപിക്കെതിരായ മതനിരപേക്ഷ ചേരിക്ക് ഈ വിജയം ശക്തി പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: A Vijayaraghavan Kerala Assembly Election result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA