ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്ത് കൃത്രിമ ഓക്സിജൻ ക്ഷാമം സൃഷ്ടിക്കാൻ മുൻ ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ശ്രമിക്കുന്നുവെന്ന ആരോപണവുമായി തൃക്കാക്കര എംഎൽഎ പി.ടി.തോമസ്. മെഡിക്കൽ ഓക്സിജന്റെ വിതരണ കുത്തക സതേൺ എയർ പ്രോഡക്ട്സ് എന്ന കമ്പനിക്കു ലഭിച്ചതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.

ഓക്സിജൻ ക്ഷാമമുണ്ടാക്കാൻ കുത്തക കമ്പനികൾ ബോധപൂർവം ശ്രമിക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ ശക്തമായി ഇടപെട്ടില്ലെങ്കിൽ ഓക്സിജൻ ക്ഷാമം മൂലമുള്ള ദാരുണ മരണങ്ങൾ കേരളത്തിൽ ഉണ്ടാകും. മെഡിക്കൽ ഓക്സിജൻ മരുന്നായാണ് കണക്കാക്കുന്നത്. ഇതിന്റെ കുത്തക വിതരണം മുന്‍ മന്ത്രിയുടെ ബന്ധുവിന് കിട്ടിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary: Attempt to create oxygen shortage in Kerala: PT Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com